ക്ഷേത്ര വാർത്തകൾ
ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മ്മങ്ങള്‍: ഗുരുവായൂരില്‍ ഇന്ന്‌ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഒരു അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടര്‍ന്ന് ആചാരലംഘനം നടന്നതിനാല്‍ ശുദ്ധി കര്‍മ്മങ്ങള്‍ നടക്കുന്നതുമൂലം ഇന്ന്‌ (ആഗസ്റ്റ് 26) കാലത്ത് 5 മുതല്‍ ഉച്ചവരെ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. പുണ്യാഹകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ആകയാല്‍ ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

Related Posts