ക്ഷേത്ര വാർത്തകൾ
ഗുരുവായൂരില്‍ കൃഷ്ണനാട്ടം ഇന്ന് മുതല്‍

ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

ഗുരുവായൂര്‍ ക്ഷത്രത്തില്‍ 3 മാസത്തെ ഇടവേളയ്ക്കു ശേഷം കൃഷ്ണനാട്ടം കളി ഇന്ന് (2025 സെപ്റ്റബര്‍ 1 ന് ആരംഭിക്കും. രാത്രി അത്താഴപ്പൂജയും വിളക്കും കഴിഞ്ഞ് വടക്കേനടയില്‍ അവതാരം കഥയോടെ കൃഷ്ണനാട്ടം തുടങ്ങും. 241 ഭക്തരാണ് ഇന്ന് അവതാരം കഥ വഴിപാടു ചെയ്തിട്ടുള്ളത്. നാളെ ചൊവ്വാഴ്ച കൃഷ്ണനാട്ടത്തിന് അവധിയാണ്. 3ന് ബാണയുദ്ധം കഥ 537 ഭക്തര്‍ വഴിപാടു ചെയ്തിട്ടുണ്ട്. ഓണം അവധി കഴിഞ്ഞ് 8ന് സ്വയംവരം കഥയോടെ വീണ്ടും കളി തുടങ്ങും. 435 ഭക്തര്‍ ഇതുവരെ സ്വയംവരം വഴിപാടു ചെയ്തിട്ടുണ്ട്. 10ന് കാളിയമര്‍ദനം കഥ 231 വഴിപാടുണ്ട്. കൃഷ്ണനാട്ടം കളി വഴിപാടിന് 3000 രൂപയാണ് നിരക്ക്.

Related Posts