ക്ഷേത്ര വാർത്തകൾ
ഗുരുവായൂർ ഉത്സവം: സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശച്ചടങ്ങുകൾ ക്ക് തുടക്കമായി.വെളളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണമായിരുന്നു. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിന് വസ്ത്രവും പവിത്രവും നൽകി.

തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടും പങ്കെടുത്തു. തുടർന്ന് മുളയറയിൽ വെള്ളപ്പാലികയിൽ നവധാന്യങ്ങൾ വിതച്ച് മുളയിടൽച്ചടങ്ങ് നടത്തി. ഇന്ന് രാവിലെ മുതൽ ശുദ്ധികർമങ്ങളും ഹോമങ്ങളും നടക്കും. 26-ന് തത്ത്വകലശാഭിഷേകവും 27-ന് വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവുമാണ്. 28-ന് രാത്രിയാണ് ഉത്സവം കൊടിയേറുക. അന്നു രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടക്കും. മാർച്ച് ഒൻപതിന് രാത്രി ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

Related Posts