
ഗുരുവായൂര്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് വേദിയാകുന്നു; ജൂണ്‍ 1 മുതല്‍ എട്ടു വരെ ആദ്ധ്യാത്മിക ഹാളില്‍
ഗുരുവായൂര്‍: ഗുരുപവനപുരിയില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെ ഗുരുവായൂര്‍ ക്ഷേത്രം ആധ്യാത്മിക ഹാളില്‍ നടക്കുന്ന യജ്ഞത്തില്‍ പ്രശസ്തരായ മൂന്ന് ഭാഗവത പണ്ഡിതര്‍ പങ്കെടുക്കും.
ഗുരുവായൂരപ്പന്റെ ജന്മോപാസകനായിരുന്ന ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മകനും പ്രമുഖ ആധ്യാത്മിക – ഭാഗവത ആചാര്യനുമായ
ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, വെണ്മണി രാധാ അന്തര്‍ജനം എന്നിവര്‍ വേദിയെ ധന്യമാക്കും.
ജൂണ്‍ ഒന്നിന് വൈകുന്നേരം ഭാഗവത മാഹാത്മ്യത്തോടെ സപ്താഹത്തിന് അരങ്ങുണരും. എട്ടിനാണ് സമര്‍പ്പണം. നാലിന് വൈകിട്ട് വൈകിട്ട് നരസിംഹാവതാരം, 6ന് രാവിലെ ശ്രീകൃഷ്ണാവതാരം , 7ന് രാവിലെ രുക്മിണി സ്വയംവരവും പാരായണം ചെയ്യും. കൂടുതല്‍ വിശദാംശങ്ങള്‍ക്ക്: 9446595146.


