
ക്ഷേത്ര വാർത്തകൾ
അഷ്ടമിരോഹിണി: ഗുരുവായൂരില്‍ അപ്പം അഡ്വാന്‍സ് ബുക്കിങ്ങ് തുടങ്ങി
അഷ്ടമിരോഹിണി ദിനത്തെ പ്രധാന വഴിപാടായ അപ്പം ഭക്തര്‍ക്ക് മുന്‍കൂര്‍ ശീട്ടാക്കാം. അപ്പം അഡ്വാന്‍സ് ബുക്കിങ് തുടങ്ങി. അപ്പം ഒരു രശീതിന് 35 രൂപ പ്രകാരം ഓണ്‍ലൈനായും ക്ഷേത്രം അഡ്വാന്‍സ് ബുക്കിങ്ങ് കൗണ്ടര്‍ വഴിയും ഭക്തര്‍ക്ക് ശീട്ടാക്കാം. ഒരു വഴിപാടുകാരന് പരമാവധി 20 എണ്ണം ശീട്ടാക്കാം. അഷ്ടമിരോഹിണിയുടെ തലേന്നാള്‍ (സെപ്റ്റംബര്‍ 3) ക്ഷേത്രം കൗണ്ടര്‍ വഴി ഒരാള്‍ക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

