ക്ഷേത്ര വാർത്തകൾ
ഗുരുവായൂരില്‍ വാഹനപൂജ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിഴക്കേനടയില്‍ നടപ്പുരയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനപൂജ സ്ഥലത്തില്‍ മാറ്റം. കിഴക്കേനട കൗസ്തുഭം കോമ്പൗണ്ടിലെ സര്‍പ്പക്കാവിന്റെ സമീപ സ്ഥലത്താകും ഇനി മുതല്‍ വാഹന പൂജ നടത്തുക.

നടപ്പുര നിര്‍മ്മാണം കഴിയുന്നതുവരെയാണ് ഈ താല്‍ക്കാലിക ക്രമീകരണം. വാഹനപൂജക്കായി ഭക്തര്‍ ദേവസ്വം കിഴക്കേനട മള്‍ട്ടി ലെവല്‍ വാഹന പാര്‍ക്കിങ്ങ് സമുച്ചയത്തിന് മുന്നിലെ കൗസ്തുഭം ഗേറ്റ് വഴിയാണ് വാഹനപൂജാ സ്ഥലത്ത് എത്തേണ്ടത്.

വാഹന പൂജയ്ക്കുള്ള കൂപ്പണ്‍ പതിവ് പോലെ കിഴക്കേ നടയിലെ ദേവസ്വം സെക്യുരിറ്റി പോസ്റ്റില്‍ നിന്നും വാങ്ങാം. നടപ്പുര നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ മാത്രമാണ് ഈ താല്‍ക്കാലിക ക്രമീകരണമെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനും അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയനും അറിയിച്ചു.

 

guruvayoor temple vahana pooja
Related Posts