ക്ഷേത്ര വാർത്തകൾ
ദാമോദര മാസത്തില്‍ ഇടവെട്ടി കണ്ണന് നെയ് വിളക്ക് സമര്‍പ്പിക്കാം

കാര്‍ത്തിക മാസത്തില്‍ അഥവാ ദാമോദര മാസത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന് നെയ്വിളക്ക് സമര്‍പ്പിക്കുന്നത് ഹൈന്ദവ വിശ്വാസപ്രകാരം അതിവിശേഷകരമായ ഒരു ആചാരമാണ്. ഈ വര്‍ഷത്തെ ദാമോദര മാസാചരണം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 24 വരെയാണ് നടക്കുന്നത്. ഈ പുണ്യവേളയില്‍ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്കായി ദാമോദരമാസാചരണം സംഘടിപ്പിച്ചിട്ടുണ്ട്.

അത്ഭുത കൃഷ്ണനായ ഇടവെട്ടിയിലെ ഔഷധ കൃഷ്ണന് ഈ കാലയളവില്‍ സാധിക്കുന്നത്ര നെയ്വിളക്കുകള്‍ സമര്‍പ്പിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ക്ഷേത്രത്തില്‍ നെയ് വിളക്ക് തെളിയിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ക്ഷേത്രവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിലെ ഫോണ്‍: 8075 058 971, 94959 60102.

Related Posts