
ഗരുഡപഞ്ചമി ദിനത്തിൽ ചെമ്മനാട് ക്ഷേത്രത്തിൽ ഗരുഡന് കോടി അർച്ചന മഹായജ്ഞം
ചോറ്റാനിക്കരയ്ക്ക് അടുത്ത് ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡമഹാവിഷ്ണു ക്ഷേത്രത്തില്‍ സുപര്‍ണ (ഗരുഡ) സഹസ്രനാമ കോടി അര്‍ച്ചനമഹായജ്ഞം ജൂലൈ 29ന് നടക്കും. ഗരുഡപഞ്ചമിദിനത്തില്‍ നടക്കുന്ന മഹായജ്ഞത്തിന് മേഴത്തൂര്‍ സുദര്‍ശനന്‍ അഗ്നിഹോത്രി മുഖ്യകാര്‍മികത്വം വഹിക്കും. യജ്ഞശാലയോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ പീഠങ്ങളില്‍ നിലവിളക്കിന് മുന്നിലിരുന്ന് യജ്ഞാചാര്യന്‍ ജപിച്ച്തരുന്ന ഗരുഡ അഷ്ടോത്തരമന്ത്രങ്ങള്‍ ജപിച്ച് വിധിപ്രകാരമുള്ള ദ്രവ്യങ്ങള്‍ സമര്‍പ്പിച്ച് ഭക്തര്‍ക്ക്‌നേരിട്ട് യജ്ഞത്തില്‍ പങ്കെടുക്കാവുന്നതാണ്.
രാവിലെ 5ന് നടതുറപ്പ്, 8ന് ഗരുഡസന്നിധിയില്‍ വിശേഷാല്‍പൂജകള്‍, 8.30ന് കോടിഅര്‍ച്ചന മാഹയജ്ഞം ആരംഭം. 10.30ന് വൈതനേയ (ഗരുഡ) മഹാആരതി ദര്‍ശനം. തുടര്‍ന്ന് ഗരുഡ സന്നിധിയില്‍ ഗോളക ചാര്‍ത്തിയുള്ള വിശേഷ അലങ്കാര ദര്‍ശനവും പ്രതിമ സമര്‍പ്പണവും. യജ്ഞശാല പ്രസാദ വിതരണവും ഈശ്വരമൂലാദി അരിഷ്ടസേവയും ഔഷധകഞ്ഞി വിതരണവും.
ഈ യജ്ഞത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് രാഹുകേതുസൂക്താര്‍ച്ചന – സര്‍പ്പദോഷങ്ങള്‍ മാറുന്നതിന്, സന്താനദോഷങ്ങള്‍ മാറുന്നതിന് നെയ്ക്കുടം സമര്‍പ്പണം, കൈവിഷ ആഭിചാര, ക്ഷുദ്ര ദോഷനിവര്‍ത്തിക്കായി ഖരവിഷഹരണ മന്ത്രാര്‍ച്ചന എന്നിവ ഭക്തര്‍ക്ക് വഴിപാടായി നടത്താമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കോടിഅര്‍ച്ചന മുന്‍കൂട്ടി ബുക്ക് ചെയ്യാനും മറ്റുവിവരങ്ങള്‍ക്കും- 99954 41602