
മേല്‍ശാന്തിക്ക് ഭക്തിയുണ്ടാക്കി കൊടുക്കാന്‍ ഗുരുവായൂരപ്പന്‍ ചെയ്തത്; അനുഭവം പറഞ്ഞ് എഴിക്കോട് സതീശന്‍ നമ്പൂതിരി
അത്ഭുതങ്ങളുടെ ലോകമാണ് ഗുരുപവനപുരി. അവിടെ ഭഗവാന്റെ അത്ഭുതങ്ങള്‍ അനുഭവിച്ചറിയാത്തെ ഭക്തരുണ്ടാകില്ല. നിരവധി അനുഭവങ്ങളാണ് ഒാരോ ഭക്തനും ഉണ്ടായിട്ടുണ്ടാകുക. ഏഴിക്കോട് സതീശന്‍ നമ്പൂതിരി താന്‍ ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയായിരുന്ന കാലത്തുണ്ടായയൊരനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ.
നമസ്‌കാരം.
ഞാന്‍ എഴിക്കോട് സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി.
2007-08 കാലഘട്ടത്തിലാണ് ഞാന്‍ ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചത്.
എന്റെ ജീവിതത്തിലെ ഒരു വലിയ ഒരു അഭിലാഷമാണ് അന്ന് ഭഗവാന്‍ എനിക്ക് നിറവേറ്റി തന്നത്.
ഗുരുവായൂരപ്പന്റെ മേല്‍ശാന്തി ആയി പ്രവര്‍ത്തിക്കുന്ന കാലത്ത് ഗുരുവായൂരപ്പനെ ഊട്ടാനും ഉറക്കാനും ശുശ്രൂഷിക്കാനുമൊക്കെ ഭാഗ്യം സിദ്ധിച്ച ആ ഒരു കാലത്ത് ഭഗവാന്‍ എല്ലാ മേല്‍ശാന്തിമാര്‍ക്കും കൊടുക്കുന്നതുപോലുള്ള അനുഭവങ്ങള്‍ എനിക്കും തന്നിട്ടുണ്ട്. പല പല അനുഭവങ്ങളും ഈ ആറുമാസകാലത്തിനിടയ്ക്ക് ഉണ്ടായിട്ടുണ്ട്.
ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പല ഇന്റര്‍വ്യൂകളും എല്ലാം കടമ്പകളും കടന്ന് വിജയിച്ച് ഒടുവില്‍ ഭഗവാന്റെ നമസ്‌കാര മണ്ഡപത്തത്തില്‍ ഭഗവാന്‍ തന്നെ തെരഞ്ഞെടുത്താണ് മേല്‍ശാന്തിയാവുന്നത്.
ആ നറുക്കെടുപ്പില്‍ മേല്‍ശാന്തിയായാല്‍, ആ വ്യക്തി പന്ത്രണ്ട് ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കണം. പന്ത്രണ്ട് ദിവസം ഭജനത്തോടുകൂടി ഒരു മേല്‍ശാന്തി ആവാനുള്ള എല്ലാവിധ യോഗ്യതയും അദ്ദേഹത്തിനുണ്ടാവും. ഞാനങ്ങനെ മേല്‍ശാന്തിയായ ആദ്യനാളുകളിലെ അനുഭവമാണിത്. ശ്രീകോവിലില്‍ അതിഭയങ്കര ചൂടാണ്. നമ്മള്‍ ഗുരുവായൂരപ്പനെ തൊഴുന്ന ആ സോപാന സന്നിധിയില്‍ നിന്ന് മൂന്നാമത്തെ മുറിയിലാണ് ഭഗവാന്‍ ഇരിക്കുന്നത്.
വിളക്കുകളെല്ലാം സ്വര്‍ണമാണ്. നെയ് വിളക്കാണ് കത്തിക്കുന്നത്. നെയ്യ് വിളക്കിന് ഭയങ്കര ചൂടാണ്. അതുപോലെ വിളക്കുകള്‍ സ്വര്‍ണ്ണം ആയതുകൊണ്ട് ചുട്ടുപഴുത്തിരിക്കും. ആ ചൂടിനകത്ത് ഇരുന്ന് വേണം അവിടെ ഗുരുവായൂരപ്പന്റെ പൂജകളെല്ലാം നിര്‍വഹിക്കാനായിട്ട്.
ആദ്യമായിട്ട് ആ ശ്രീകോവിലിലേക്ക് കയറി ചെല്ലുന്നവര്‍ക്ക് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
അതുകൂടാതെ രാവിലെ രണ്ടുമണിക്ക് എഴുന്നേല്‍ക്കണം. ഉച്ചയ്ക്ക് ഉച്ച പൂജ കഴിയുന്നതുവരെ ജലപാനം പോലും കഴിക്കാതെ തികച്ചും വ്രതം പോലെ, തപസ്സ് പോലെ വേണം ഇവിടെ മേല്‍ശാന്തി ആയി പ്രവര്‍ത്തിക്കാന്‍.
അപ്പൊ ആദ്യമായിട്ട് ആ ശ്രീകോവിലില്‍ കേറിച്ചെല്ലുന്നവര്‍ക്ക് അവിടുത്തെ ചൂട് സഹിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാവും. ഭഗവാന്റെ ഉയരം എന്ന് പറയുന്നത് വളരെ ചെറുതാണ്. നമുക്ക് വളരെ ഉയരം കൂടുതലാണ്. അപ്പോ കുറച്ചു കുമ്പിട്ട് നിന്നുകൊണ്ട് വേണം രാവിലത്തെ ഒരു മണിക്കൂര്‍ നേരമുള്ള അഭിഷേകങ്ങളെല്ലാം നടത്താന്‍. അങ്ങനെ നില്‍ക്കുമ്പോള്‍ സ്വാഭാവികമായിട്ടും ശാരീരികമായിട്ട് വളരെയധികം ക്ലേശങ്ങള്‍ ഉണ്ടാകും.
നടുവേദനയുണ്ടാവാം, കാലുവേദനയുണ്ടാവാം, ചൂട് സഹിക്കാന്‍ വയ്യാത്ത ബുദ്ധിമുട്ടുകളും ഉണ്ടാവാം. മേല്‍ശാന്തി എന്നുള്ള നിലയ്ക്ക് ശാരീരികമായിട്ട് വളരെയധികം ബുദ്ധിമുട്ടുകള്‍ അവിടെ സഹിക്കണം. മാനസികമായിട്ട് വളരെയധികം സന്തോഷം. ആ കാലത്തുണ്ടാവും.
ആദ്യമായി ഞാനങ്ങനെ ചെന്ന ആ സമയത്ത് ചൂട് സഹിക്കാന്‍ വയ്യാത്തതുകൊണ്ടും എന്റെ ശാരീരിക ക്ലേശങ്ങളെ കൊണ്ടും ആദ്യദിനങ്ങളില്‍ ഒന്നും സത്യത്തില്‍ എനിക്ക് ഗുരുവായൂരപ്പനോടൊരു ഭക്തി കൂടുതലായിട്ട് തോന്നിയിരുന്നില്ല.
അതിന് കാരണം എന്റെ ശാരീരിക ക്ലേശങ്ങളാണ്.
ആ കാലത്ത് എന്നിലേക്ക് ശ്രദ്ധിച്ചുകൊണ്ട് എന്റെ ശാരീരിക ക്ലേശങ്ങളെ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ അവിടെ ഒരു മേല്‍ശാന്തി എന്നുള്ള പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, ഒരു വലിയ ഭക്തി ആയിട്ട് എനിക്ക് പ്രവര്‍ത്തിക്കാനായിട്ട് സാധിച്ചില്ല.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോ ഗുരുവായൂരപ്പന് തോന്നി എന്റെ യശോദ ഭാവത്തിലുള്ള മേല്‍ശാന്തിയായി ഇവിടെ എന്നെ ശുശ്രൂഷിക്കാനായിട്ട് വന്നിട്ട് എന്നില്‍ ഒട്ടും ഭക്തി കാണിക്കുന്നില്ലെന്ന്. ഇദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കണം, ഭക്തി ഉണ്ടാക്കി കൊടുക്കണമെന്ന് ഗുരുവായൂരപ്പന് തോന്നി. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടാക്കി തന്നു.
അനുഭവത്തിന്റെ പൂര്‍ണരൂപം: