ക്ഷേത്ര വാർത്തകൾ
അഭീഷ്ടസിദ്ധിനല്‍കുന്ന ഏഴരപ്പൊന്നാന ദര്‍ശനം; ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ എട്ടാം നാളായ ഞായറാഴ്ച രാത്രി ഏഴരപ്പൊന്നാന ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍. അഭീഷ്ട ഫലസിദ്ധിക്കും സര്‍വ ഐശ്വര്യങ്ങളും കൈവരാനും ഏഴരപ്പെന്നാന ദര്‍ശനം കൊണ്ട് കഴിയുമെന്നാണ് വിശ്വാസം. ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തിലുള്ള പൂര്‍ണ്ണരൂപത്തിലെ പ്രതിമകളാണ് ഏഴരപ്പൊന്നാന. അര്‍ദ്ധരാത്രി പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പോടെയാണ് ഏഴരപ്പെന്നാന ദര്‍ശനം ആരംഭിച്ചത്.

ഏറെ പ്രത്യേകതകളുള്ള ശില്പമാണ് ഏഴരപ്പൊന്നാന. പ്ലാവിന്‍ നിര്‍മ്മിച്ച ഈ ആനകളെ എട്ടര മാറ്റുള്ള സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു.

ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനരൂപം ചെറുത് എന്ന് കണക്കാക്കിയാണ് അര എന്ന സങ്കല്‍പ്പത്തില്‍ ചെറിയ ആന രൂപം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിദ്ധമായ ആറാട്ട് 20 ന് ചൊവ്വാഴ്ചയാണ് നടക്കുക.

ഈ വര്‍ഷത്തെ ഏഴരപ്പൊന്നാന ദര്‍ശനത്തിന്റെ വീഡിയോ കാണാം

Related Posts