
ക്ഷേത്ര വാർത്തകൾ
ഏഴംകുളം ദേവീക്ഷേത്രത്തില്‍ നവരാത്രി മണ്ഡപത്തിന്റെ കാല്‍നാട്ടല്‍ നടന്നു
ഏഴംകുളം: ഏഴംകുളം ദേവീക്ഷേത്രത്തില്‍ നവരാത്രി മണ്ഡപത്തിന്റെ കാല്‍നാട്ടല്‍ മേല്‍ശാന്തി രഞ്ജിത്ത് നാരായണ ഭട്ടതിരി നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും ഒക്ടോബര്‍ 12 മുതല്‍ 21 വരെ നടക്കും.
ഏഴംകുളം ഹിന്ദുമത സമ്മേളനം 11-ന് നടക്കും. 12-ന് വൈകീട്ട് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തില്‍ നവാഹത്തിന് ഭദ്രദീപപ്രതിഷ്ഠ നടത്തും. നവരാത്രി സംഗീതോത്സവം സി.യു. ശാന്തകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് അവറുവേലില്‍ ആര്‍. രാധാകൃഷ്ണക്കുറുപ്പ്, സെക്രട്ടറി എസ്. ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് എസ്. സുധാകരന്‍നായര്‍, ട്രഷറര്‍ എസ്. രഘു, ഊരാണ്മ പ്രതിനിധി അരവിന്ദ് എം. ഉണ്ണിത്താന്‍, സമിതിയംഗം ആര്‍. ബിജു തുടങ്ങിയവര്‍ കാല്‍നാട്ടല്‍ കര്‍മ്മത്തില്‍ പങ്കെടുത്തു.


