ക്ഷേത്ര വാർത്തകൾ
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

വൈപ്പിന്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്ര ഊട്ടുപുരയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ഹരിശങ്കര്‍ എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചു.

എളങ്കുന്നപ്പുഴ ദാമോദര ശര്‍മ യജ്ഞാചാര്യനായും ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി, തെവണംകോട് നാരായണന്‍ നമ്പൂതിരി, ചേന്ദമംഗലം മനോജ് ശര്‍മ എന്നിവര്‍ സഹാചാര്യന്മാരായും നേതൃത്വം നല്‍കും.

ആഗസ്റ്റ് 10ന് വരാഹാവതാരം, 11ന് ഋഷഭാവതാരം, 12ന് നരസിംഹാവതാരം, 13ന് ശ്രീകൃഷ്ണാവതാരം, 14ന് രുഗ്മിണി സ്വയംവരം, 15ന് പൃഥുകോപാഖ്യാനം എന്നിവ നടക്കും. ആഗസ്റ്റ് 16ന് ഞായറാഴ്ച ഭാഗവത സമര്‍പ്പണത്തോടെ സപ്താഹം സമാപിക്കും.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് എ. കെ., സെക്രട്ടറി പ്രമോദ് കൃഷ്ണന്‍, ദേവസ്വം ഓഫീസര്‍ രാജീവ് എസ്. സമിതി അംഗങ്ങളായ ഗോപാലകൃഷ്ണന്‍,സതീഷ് നാരായണന്‍ ഉണ്ണി.വേണുഗോപാല്‍, ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Posts