
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കലശാഭിഷേകവും വിശേഷാല്‍ പൂജകളും ആഗസ്റ്റ് 8, 9 തീയതികളില്‍
തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആഗസ്റ്റ് 08, 09 (1201 കര്‍ക്കിടകം 23, 24) തീയതികളില്‍ കലശാഭിഷേകവും വിശേഷാല്‍ പൂജകളും നടക്കും. ഷഡാധാര പ്രതിഷ്ഠയ്ക്ക് ശേഷം പൂര്‍ണ്ണ ചൈതന്യവാനായിരിക്കുന്ന ഭഗവാന് സമര്‍പ്പിക്കുന്ന ഈ വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി ശ്രീ. പെരിയമന ഹരിനാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ ശുദ്ധിയും 25 കലശവുമാണ് പ്രധാനമായും നടക്കുന്നത്. കലശാഭിഷേകത്തില്‍ പങ്കുചേര്‍ന്ന് ഭഗവാന്റെ ചൈതന്യം കൂടുതല്‍ ദീപ്തമാക്കാന്‍ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കലശാഭിഷേകം ഭക്തര്‍ക്ക് തങ്ങളുടെയും കുടുംബാംഗങ്ങളുടെയും നാളിലും പേരിലും വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. കലശത്തിനു ശേഷം പ്രത്യേക സൗഭാഗ്യസിദ്ധിപൂജയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന കാര്യപരിപാടികള്‍:
ആഗസ്റ്റ് 08 ശനി (കര്‍ക്കിടകം 23): വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രാക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി.
ആഗസ്റ്റ് 09 ഞായര്‍ (കര്‍ക്കിടകം 24): രാവിലെ 6.30 മുതല്‍ ബിംബശുദ്ധി, കലശപൂജ, ചതുശ്ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശപൂജകള്‍. തുടര്‍ന്ന് പരികലശാഭിഷേകം.
രാവിലെ 10.30 ന്: പ്രധാന ചടങ്ങായ ബ്രഹ്‌മകലശാഭിഷേകം (ഈ സമയത്ത് തൊഴുന്നത് പ്രധാനമാണ്). തുടര്‍ന്ന് തിരുമുമ്പില്‍ പറവയ്പ്പ്, പ്രസാദഊട്ട് എന്നിവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222888, 9526502888.

