നക്ഷത്രവിചാരം
ഇടവമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മെയ് 15 മുതല്‍ ജൂണ്‍ 14വരെ

അശ്വതി

കൂട്ടുകച്ചവടം വിജയിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗം. സ്ഥാനലബ്ദിയും സല്‍കീര്‍ത്തിയുണ്ടാകാനും യോഗമുണ്ട്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ഭരണി

മേലധികാരിയില്‍നിന്ന് ഗുണമുണ്ടാകും. സത്കര്‍മ്മങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ക്കു യോഗമുണ്ട്.

കാര്‍ത്തിക

ഏതുകാര്യത്തിനും കാലതാമസത്തിനു യോഗമുണ്ട്. വീട് വിട്ടുതാമസിക്കേണ്ടിവരും. തൊഴില്‍മേഖലയില്‍ കാര്യങ്ങള്‍ അത്ര അനുകൂലമായിരിക്കില്ല. പൂര്‍വീക സ്വത്തില്‍ തര്‍ക്കങ്ങളുണ്ടായേക്കും.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രോഹിണി

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. യാത്രദുരിതം, മാസത്തിന്റെ അവസാനം സ്വസ്ഥതയും വരുമാനവര്‍ധനവുമുണ്ടാകും. കൃഷിനാശത്തിനു യോഗം.

മകയിരം

ഭൂമിയോ വീടോ വാങ്ങാന്‍ അവസരം വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. പൂര്‍വിക സ്വത്ത് അനുഭവത്തില്‍വരാന്‍ യോഗം.

തിരുവാതിര

പൂര്‍വീക സ്വത്ത് പ്രതീക്ഷിച്ചതിലും കുറവ് കിട്ടാന്‍ യോഗം. കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പ്രശസ്തി വര്‍ധിക്കും.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുണര്‍തം

ബിസിനസില്‍ നേട്ടത്തിനു യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. തൊഴില്‍മേഖലയില്‍ നേട്ടം.

പൂയം

ശത്രുക്കളെ കരുതിയിരിക്കണം. കലാപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷമുണ്ടാകും.

ആയില്യം

കലാകാരന്‍മാര്‍ക്ക് അനുകൂലമായ കാലം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മകം

വീടോ, സ്ഥലമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. വിദ്യാര്‍ഥികള്‍ക്ക് നേട്ടത്തിന്റെ കാലം. ശത്രുക്കളെ കരുതിയിരിക്കണം.

പൂരം

ചില ആഗ്രഹങ്ങള്‍ സാധിക്കാന്‍ യോഗം. ബിസിനസില്‍ പുരോഗതിക്കു യോഗം. ഭാവിയില്‍ നേട്ടമുണ്ടാകത്തക്ക നിക്ഷേപത്തിനു യോഗം.

ഉത്രം

സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. ബിസിനസില്‍ നേട്ടങ്ങള്‍ക്കു യോഗം. കിട്ടാനുള്ള പണം കൈവശം വന്നുചേരാന്‍ യോഗം.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അത്തം

തൊഴില്‍മേഖലയില്‍ ഉയര്‍ച്ചയ്ക്കു യോഗം. കാലങ്ങളായി ആഗ്രഹിക്കുന്ന പലകാര്യങ്ങളും നടക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ കാലം. ഉന്നതരായ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ യോഗം.

ചിത്തിര

വിദ്യാര്‍ഥികള്‍ക്ക് നേട്ടം. വഹനങ്ങളില്‍നിന്നും കൂടുതല്‍ വരുമാനത്തിന് യോഗം. ആത്മീയ താല്‍പ്പര്യം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ കാലം.

ചോതി

തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലകാലം. വിദ്യാര്‍ഥികള്‍ക്ക് മികച്ച സമയം. ബിസിനസ് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശാഖം

ബിസിനസില്‍ നേട്ടങ്ങള്‍ക്കു യോഗം. കടംകൊടുത്ത പണം തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടാകും. വിദേശവ്യാപാരത്തിന് യോഗം. ആത്മീയകാര്യത്തില്‍ താല്‍പ്പര്യം വര്‍ധിക്കും.

അനിഴം

തൊഴിലില്‍ സ്ഥാനക്കയറ്റത്തിനു യോഗം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. വാഹനം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ആഗ്രഹിച്ച സ്ഥലത്തേക്ക് തൊഴില്‍മാറ്റത്തിനു യോഗം.

തൃക്കേട്ട

ബിസിനസില്‍ കൂടുതല്‍ ശ്രദ്ധചലുത്തും. അപകടത്തില്‍പ്പെടാതെ സൂക്ഷിക്കുക. ആശുഭചിന്തകള്‍ മനസിനെ അലട്ടും. ആത്മീയ കാര്യത്തില്‍ താല്‍പ്പര്യം വര്‍ധിക്കും.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൂലം

വീട് മാറിതാമസിക്കേണ്ടതായി വരും. സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണം. അനാവശ്യപിടിവാശി ഉപേക്ഷിക്കണം. വാഹനം വാങ്ങാന്‍ യോഗം.

പൂരാടം

ആരോഗ്യം മെച്ചപ്പെടുന്ന അവസ്ഥവരും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കും. മാനസികമായി ദുഷ്ചിന്തകള്‍ അലട്ടും.

ഉത്രാടം

പുതിയ തൊഴിലിടം അത്ര ഇഷ്ടപ്പെട്ടെന്നുവരില്ല. പ്രിയങ്കരമായി സംസാരിക്കാനും ഇടപെടാനും ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകാന്‍ ശ്രദ്ധിക്കണം.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവോണം

തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ക്കു സാധ്യത. പലരംഗങ്ങളിലും മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ പോകും.

അവിട്ടം

സാമ്പത്തിക ബാധ്യതകള്‍ വന്നുചേരും. കൂട്ടുകെട്ടുകള്‍ സൂക്ഷിക്കുക. അലസതയുണ്ടാകതെ ശ്രദ്ധിക്കുക.

ചതയം

വിദേശവ്യാപാരം അഭിവൃദ്ധിപ്പെടും. കൃഷിയില്‍ നിന്ന് ആദായം ലഭിക്കും. ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട സമയം.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുരുരുട്ടാതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം. സാമ്പത്തിക ബാധ്യതകള്‍ക്കു സാധ്യത. ആത്മീയകാര്യത്തില്‍ താല്‍പ്പര്യം.

ഉത്രട്ടാതി

ഉഹകച്ചവടത്തില്‍ ശ്രദ്ധിക്കണം. ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. ദുഷ്ചിന്തകള്‍ മൂലം മനസ് വിഷമിക്കും.

രേവതി

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. കൂട്ടുകച്ചവടം പരാജയപ്പെടാന്‍ സാധ്യത. മാനസിക സംഘര്‍ഷം വര്‍ധിക്കുന്നകാലം.

നിങ്ങളുടെ സമ്പൂര്‍ണ മലയാള ജാതകം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related Posts