സ്പെഷ്യല്‍
മെയ് 23ലെ ശനിയുടെ മാറ്റം; ദോഷം ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

2021 മേയ് 23 നു ശനി വക്രഗതിയില്‍ പ്രവേശിച്ചു. ശനിയുടെ ഈ മാറ്റം ചില നക്ഷത്രക്കാരെ പ്രതികൂലമായി ബാധിക്കും. ശനിയുടെ മാറ്റം ഓരോ നക്ഷത്രക്കാര്‍ക്കും എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ശനി മാറ്റം; മെയ് 23 മുതല്‍ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

പ്രതികൂലമായി ബാധിക്കുന്ന നക്ഷത്രക്കാര്‍ ചില ദോഷപരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. ശനിദോഷനിവാരണത്തിനായി നിരവധി പരിഹാരകര്‍മ്മങ്ങളുമുണ്ട്. അതില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ശനീശ്വരശാന്തി മന്ത്രജപം. അതീവ ഫലസിദ്ധിയുള്ള ശനീശ്വര ശാന്തിമന്ത്രം ശനിദോഷ പരിഹാരത്തിന് അതീവ ഗുണപ്രദമാണ്.

ശനീശ്വരശാന്തി മന്ത്രം

ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:
പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ
യത്കാമാസ്തേ ജൂഹുമസ്തന്നോ അസ്തു
വയം സ്യാമ പതയോ രയീണാം
ഇമം യമ പ്രസ്തരമാ ഹി സീദാ
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:
ആ ത്വാ മന്ത്രാ: കവിശാസ്താ വഹ
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:

ശനിയാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശനി കാലഹോരയാണ് ശനീശ്വര ഭജനത്തിന് അത്യുത്തമം. സ്വന്തം വീട്ടില്‍ ശനിയാഴ്ച സൂര്യോദയ സമയത്ത് നെയ്വിളക്ക് കത്തിച്ച് ശനീശ്വര ശാന്തിമന്ത്രം 9 ഉരു ജപിക്കുക. ഓരോ പ്രാവശ്യവും ജപിക്കുന്നതിനുമുമ്പ് ശനിദോഷമുള്ള ആളിന്റെ പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഇതിനൊപ്പം നീരാഞ്ജന വഴിപാടും ഉത്തമമാണ്. ഇതുകൂടാതെ ശനിദോഷം മാറുന്നതിനായി പതിവായി ശാസ്താ അഷ്ടോത്തരം ജപിക്കുക. ഹനുമാന്‍ സ്വാമിക്ക് നാക്കിലയില്‍ അവല്‍ സമര്‍പ്പിക്കുക . ഇത്രയും പരിഹാരങ്ങള്‍ ചെയ്താല്‍ ദോഷ ശമനം ഉണ്ടാവും.

Related Posts