നക്ഷത്രവിചാരം
ശനി മാറ്റം; മെയ് 23 മുതല്‍ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

മെയ് 23 ന് ശനിരാശിമാറുന്നു. അത് വക്രഗതി പ്രാപിച്ച് വീണ്ടും മകരത്തിലേക്ക് തിരിച്ചെത്തും. ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മറ്റുളളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലമായ കാലം. ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ജൂലൈ മാസത്തിനു ശേഷം നല്ല മാറ്റങ്ങള്‍ക്കു യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം. ബിസിനസുകള്‍ വിപുലീകരിക്കുന്നതിനുള്ള സാധ്യതയും ഉണ്ടാകാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടും. ദീര്‍ഘകാല നിക്ഷേപം ലാഭകരമാകാന്‍ യോഗമുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ബന്ധങ്ങള്‍ വന്നുചേരാം. മികച്ച ജോലി തേടുന്ന ആളുകള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബിസിനസുകാര്‍ക്ക് അനുകൂല സമയം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. നിക്ഷേപങ്ങള്‍ക്ക് പറ്റിയ കാലം. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ആത്മീയതാല്‍പ്പര്യം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. സര്‍ക്കാര്‍ ജോലികള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും ജാഗ്രത പുലര്‍ത്തുക. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച കാലം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സാമ്പത്തിക പ്രതിസന്ധികളെ കരുതിയിരിക്കണം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയമല്ല. പുതിയ നിക്ഷേപങ്ങള്‍ സൂക്ഷിച്ചുവേണം നടത്താന്‍. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും.

Related Posts