സ്പെഷ്യല്‍
ധന്വന്തരീ ജയന്തി നവംബര്‍ 6ന്‌ ; രോഗദുരിത ശാന്തിക്കായി ഭഗവാനെ ഇങ്ങനെ ഭജിച്ചോളൂ

രോഗശാന്തിക്ക് മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരീമൂര്‍ത്തിയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. പാലാഴിമഥനസമയത്ത് കൈയില്‍ അമൃതകുംഭവുമായി ഉയര്‍ന്നുവന്ന അവതാരമാണ് ധന്വന്തരീമൂര്‍ത്തി. ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാന്‍ ക്ഷീരസമുദ്രത്തില്‍ നിന്നും ഉയര്‍ന്നുവന്നത്. ഈ ദിനം ധന്വന്തരി ജയന്തി എന്നും ധന്വന്തരി ത്രയോദശി എന്നും അറിയപെടുന്നു.

ഇത്തവണത്തെ ധന്വന്തരി ജയന്തി നവംബര്‍ 6 നാണ്. ഈ ദിവസം ധന്വന്തരീ ഭാവത്തിലുള്ള ഭഗവാനെ ഭജിക്കുന്നത് അതിവിശേഷമാണ്. രോഗദുരിതങ്ങള്‍ മാറുന്നതിനായി അന്നേദിവസം ഭഗവാനെ ഭജിക്കാവുന്നതാണ്. ധന്വന്തരീക്ഷേത്രത്തിലോ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലോ ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. പാല്‍പ്പായസം, കദളിപ്പഴം എന്നിവ അന്നേദിവസം വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്.

ദേവന്മാരുടെ വൈദ്യനും ആയുര്‍വേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സര്‍വരോഗമുക്തിക്കും, സര്‍വൈശ്വര്യത്തിനും കാരണമാകുന്നുവെന്നാണ് വിശ്വാസം. ഔഷധസേവയോടൊപ്പം ധന്വന്തരീമന്ത്രം ജപിക്കുന്നത് അതിവേഗ രോഗശാന്തിക്ക് അത്യുത്തമമാണ്. ആകുലത, മാനസിക സംഘര്‍ഷം, രോഗദുരിതം എന്നിവ അലട്ടുന്നവര്‍ ജപിക്കേണ്ട മന്ത്രമാണിത്.

മന്ത്രജപം ഗുരു ഉപദേശപ്രകാരവും നിഷ്ടയോടെയും കൂടി ജപിച്ചാലെ ഫലമുണ്ടാകുകയുള്ളുവെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

ധന്വന്തരിമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരേ അമൃതകലശ ഹസ്തായ
സര്‍വാമയ വിനാശായ
ത്രൈലോക്യനാഥായ ഭഗവതേ നമ:

 

 

Related Posts