
ധനുമാസ തിരുവാതിര നാളില്‍ ചെയ്യേണ്ട കാര്യങ്ങളും, ജപിക്കേണ്ട നാമങ്ങളും നടത്തേണ്ട വഴിപാടുകളും അറിയാം
സ്ത്രീകള്‍ പണ്ട് കാലം മുതല്‍ എടുക്കുന്ന വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിര വ്രതം. തിരുവാതിര സ്ത്രീകളുടെ ഉത്സവമായി പറയപ്പെടുന്നു. ധനുമാസത്തിലെ തിരുവാതിര ഭഗവാന്‍ ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണ്. തിരുവാതിര നാളില്‍ പാര്‍വതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി സ്ത്രീകള്‍ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു. വിവാഹിതകളായ സ്ത്രീകള്‍ ദീര്‍ഘമാംഗല്യത്തിനും അവിവാഹിതരായ സ്ത്രീകള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാനും വ്രതം നോല്‍ക്കുന്നു. ഈവര്‍ഷത്തെ തിരുവാതിര ഡിസംബര്‍ 27 ബുധനാ്ചയാണ് ആഘോഷിക്കുന്നത്.
ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിന് പാര്‍വതി ദേവി ഉറക്കമൊഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന്റെ സ്മരണക്കാണത്രേ ഈ വ്രതം സ്ത്രീകള്‍ അനുഷ്ഠിക്കുന്നത്. തിരുവാതിര നാളില്‍ ചെയ്യേണ്ട കാര്യങ്ങളും, ജപിക്കേണ്ട നാമങ്ങളും, നടത്തേണ്ട വഴിപാടുകളും അറിയാന്‍ കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി പറയുന്നത് കേള്‍ക്കാം.
തുടര്‍ന്ന് വീഡിയൊ കാണൂ.