നക്ഷത്രവിചാരം
ധനുമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(ഡിസംബര്‍ 16 മുതല്‍ ജനുവരി 14 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തികനേട്ടത്തിന്റെ കാലം. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

പണം ചെലവഴിക്കുമ്പോള്‍ സൂക്ഷിക്കുക. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

സാമ്പത്തിക നേട്ടത്തിന്റെ കാലം. ദീര്‍ഘകാലത്തെ ആഗ്രഹങ്ങള്‍ നടക്കാന്‍ യോഗം. ശുഭാപ്തി വിശ്വാസം കൈവിടരുത്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തികനേട്ടത്തിന്റെ കാലം. സന്താനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. തൊഴില്‍മേഖലയില്‍ ഉന്നതി.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ഈ കൂറുകാര്‍ക്ക് ഭാഗ്യമാസമാകും ഇത്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. ബന്ധുക്കളില്‍ നിന്ന് നേട്ടമുണ്ടാകും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ധിക്കും. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

സാമ്പത്തിക നേട്ടത്തിന്റെ കാലം. പൂര്‍വിക സ്വത്ത് കൈവശം വന്നേക്കാം. തൊഴിലിടത്ത് മറ്റുള്ളവരുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

തൊഴില്‍മേഖലയില്‍ മികച്ചകാലം. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലസമയം. വീട്ടില്‍ സന്തോഷാനുഭവങ്ങള്‍ കൈവരും. സാമ്പത്തിക നേട്ടത്തിന്റെ കാലം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

സാമ്പത്തികമായി സമ്മിശ്രഫലങ്ങളായിരിക്കും. ചെലവു വര്‍ധിക്കാന്‍ സാധ്യത. സന്താനങ്ങള്‍ക്ക് നേട്ടം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മത്സരങ്ങളില്‍ വിജയം. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ക്കു യോഗം. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

സാമ്പത്തികനേട്ടത്തിന്റെ കാലം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യോഗം. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. കുടുംബജീവിതം സന്തോഷപ്രദമാകും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും.

Related Posts