
2026 നവംബര്‍ 6 വെള്ളി | സമ്പൂർണ്ണ നക്ഷത്രഫലം | Daily Horoscope
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ഭാഗം):
കര്‍മ്മരംഗത്ത് തിരക്കുകള്‍ വര്‍ദ്ധിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. രേഖകളിലും ഒപ്പുവെക്കുന്ന കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസമാണ്. സാമ്പത്തികമായി വരവുണ്ടെങ്കിലും ചില അവിചാരിത ചെലവുകള്‍ വന്നുചേരാം.
ഇടവക്കൂറ് (കാര്‍ത്തിക 3/4 ഭാഗം, രോഹിണി, മകയിരം 1/2 ഭാഗം):
മുന്‍പുണ്ടായിരുന്ന മാനസിക വിഷമതകള്‍ക്ക് അയവുണ്ടാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനോ വിരുന്നുകളില്‍ പങ്കെടുക്കാനോ സാധ്യതയുണ്ട്. കലാപരമായ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. കടങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ സാധിക്കും.
മിഥുനക്കൂറ് (മകയിരം 1/2 ഭാഗം, തിരുവാതിര, പുണര്‍തം 3/4 ഭാഗം):
പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായം കൂടി മാനിക്കുക. സഹോദരങ്ങളില്‍ നിന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിലും ഇന്റര്‍വ്യൂകളിലും മികച്ച പ്രകടനം കാഴ്ചവെക്കും. കോപം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 ഭാഗം, പൂയം, ആയില്യം):
തൊഴില്‍സ്ഥലത്ത് നിങ്ങളുടെ ആശയങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ഈശ്വരാധീനമുള്ള ദിവസമായതിനാല്‍ പ്രാര്‍ത്ഥനകളിലും വഴിപാടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4 ഭാഗം):
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ സന്തോഷവും പരസ്പര ധാരണയും നിലനില്‍ക്കും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഭാവിയില്‍ ഗുണം ചെയ്യും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും.
കന്നിക്കൂറ് (ഉത്രം 3/4 ഭാഗം, അത്തം, ചിത്തിര 1/2 ഭാഗം):
പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും വേഗതയും കൈവരിക്കും. എതിരാളികളുടെ തന്ത്രങ്ങളെ മറികടക്കാന്‍ സാധിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കുക.
തുലാക്കൂറ് (ചിത്തിര 1/2 ഭാഗം, ചോതി, വിശാഖം 3/4 ഭാഗം):
കുടുംബജീവിതത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. വ്യാപാരത്തില്‍ ഇടപാടുകാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. അനാവശ്യമായ ആഡംബരച്ചെലവുകള്‍ ഒഴിവാക്കുന്നത് നന്നാകും. ആരോഗ്യനില തൃപ്തികരമായിരിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4 ഭാഗം, അനിഴം, തൃക്കേട്ട):
ദീര്‍ഘനാളായി അലട്ടിയിരുന്ന തര്‍ക്കങ്ങള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ രമ്യമായ പരിഹാരം കാണും. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ അനുകൂല ദിവസമാണ്. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 ഭാഗം):
മനസ്സിന് ഉന്മേഷവും ഉത്സാഹവും അനുഭവപ്പെടും. ബിസിനസ്സില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഗുണം ചെയ്യും. പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ബന്ധം കൂടുതല്‍ ദൃഢമാക്കും. യാത്രകള്‍ ഗുണകരമായി ഭവിക്കും.
മകരക്കൂറ് (ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 1/2 ഭാഗം):
തൊഴില്‍പരമായ സമ്മര്‍ദ്ദങ്ങള്‍ കുറയും. നിയമപരമായ കാര്യങ്ങളിലോ സര്‍ക്കാര്‍ സംബന്ധമായ വിഷയങ്ങളിലോ അനുകൂലമായ തീരുമാനം ഉണ്ടാകും. പണമിടപാടുകളില്‍ അതീവ ജാഗ്രത വേണം. സ്വന്തം ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക.
കുംഭക്കൂറ് (അവിട്ടം 1/2 ഭാഗം, ചതയം, പൂരുരുട്ടാതി 3/4 ഭാഗം):
പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുങ്ങും. ജോലിയില്‍ സ്ഥലംമാറ്റത്തിനോ മാറ്റങ്ങള്‍ക്കോ സാധ്യതയുണ്ട്. സമൂഹത്തില്‍ പേരും പെരുമയും വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറി ഒത്തൊരുമയുണ്ടാകും.
മീനക്കൂറ് (പൂരുരുട്ടാതി 1/4 ഭാഗം, ഉത്രട്ടാതി, രേവതി):
വിദേശയാത്രയ്‌ക്കോ വിദേശ ജോലിക്കോ ശ്രമിക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. മത്സരങ്ങളില്‍ വിജയം കൈവരിക്കും. അപ്രതീക്ഷിതമായി ചില യാത്രകള്‍ ആവശ്യമായി വരും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും.
കുറിപ്പ്: ഇതൊരു പൊതുവായ ഫലമാണ്. ഓരോ വ്യക്തിയുടെയും ജനനസമയത്തെ ഗ്രഹനില അനുസരിച്ച് ഫലങ്ങളില്‍ വ്യത്യാസങ്ങള്‍ വരാം.



