ക്ഷേത്ര വാർത്തകൾ
ഭാഗവത പുണ്യം പകര്‍ന്ന് ചോറ്റാനിക്കര ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് സമാപനം

ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് സമാപിക്കും. ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ബ്രഹ്‌മശ്രീ മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി എന്നിവരാണ് യജ്ഞത്തിലെ മുഖ്യാചാര്യന്മാര്‍.

ശ്രീമതി വെണ്‍മണി രാധാ അന്തര്‍ജനം, ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ പുല്ലൂര്‍ മണ്ണ് രാമന്‍ നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് ഇന്ന് പ്രഭാഷണം നടത്തുക. സന്താനഗോപാലം, ഉദ്ധവോപദേശം, ഉദ്ധവബദരീയാത്ര, സ്വര്‍ഗാരോഹണം എന്നീ വിഷയങ്ങളിലാണ് ഇന്ന് പാരായണവും പ്രഭാഷണവും നടക്കും. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ചടങ്ങില്‍ യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.പി. അജയന്‍ ആദരിക്കും.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. യജ്ഞത്തിന്റെ തത്സമയ സംപ്രേക്ഷണം ജ്യോതിഷവാര്‍ത്ത, ജ്യോതിസ് ടിവി, സ്വസ്തി മലയാളം, കൂടാതെ നാഷണല്‍ നെറ്റ്വര്‍ക്കായ ജിയോ ടിവിയിലും ലഭ്യമാണ്.

Related Posts