ക്ഷേത്ര വാർത്തകൾ
മുംബൈയിൽ കേരളീയ താളപ്പൊലിമ; പവായിൽ ജൂൺ 21-ന് ‘ചെണ്ടമേളം അരങ്ങേറ്റം’, മുഖ്യാതിഥിയായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

മുംബൈ: മഹാനഗരത്തിലെ പ്രവാസി മലയാളി മനസ്സുകളിൽ കേരളത്തിന്റെ തനത് വാദ്യസംസ്കാരത്തിന്റെ താളവിസ്മയം തീർക്കാൻ ‘ചെണ്ടമേളം അരങ്ങേറ്റം’ ഒരുങ്ങുന്നു. വിദ്യാ നൃത്യ സദൻ (VNS Studio) സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക വിരുന്ന് ജൂൺ 21-ന് മുംബൈ പവായിലുള്ള ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വെച്ച് നടക്കും. അന്ന് വൈകിട്ട് 5.30 മുതൽ രാത്രി 8.00 വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളെ മുംബൈയിലെ വളർന്നുവരുന്ന തലമുറയ്ക്കും പ്രവാസി സമൂഹത്തിനും ഇടയിൽ കൂടുതൽ ജനകീയമാക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഗുരുക്കന്മാരും പ്രഥമ പ്രകടനവും

പ്രശസ്ത വാദ്യകലാകാരന്മാരായ ഗുരു അനിൽ പൊതുവാൾ, ഊരമന വിനോദ് മാരാർ എന്നിവരുടെ ശിക്ഷണത്തിൽ ദീർഘനാളത്തെ കഠിനപരിശീലനം പൂർത്തിയാക്കിയ ഒരു കൂട്ടം വിദ്യാർത്ഥികളാണ് അന്ന് ആദ്യമായി പൊതുവേദിയിൽ അരങ്ങേറ്റം കുറിക്കുന്നത്.

അരങ്ങേറ്റം കുറിക്കുന്ന കലാപ്രതിഭകൾ:

  • പ്രണവ് നായർ, രജിൻ രാജൻ പി., മോഹനകുമാരൻ എം.

  • രമ വിവേക് മേനോൻ, വിനീത് നായർ, മമത എം. പിള്ള

  • ഹരിദാസൻ നായർ, സുരേഷ് രാഘവൻ, ആദർശ് സുരേഷ്

  • സ്നേഹ്‌രാഗ് രാഘവൻ, അശോകൻ പട്ടാളി, പത്മനാഭൻ നായർ

മുഖ്യാതിഥികളായി വാദ്യലോകത്തെ കുലപതികൾ

ഈ സാംസ്കാരിക സായഹ്നത്തിന് മാറ്റ് കൂട്ടാൻ വാദ്യലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി എത്തും. പ്രശസ്ത ചെണ്ട വിദ്വാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പനമണ്ണ ശശി പൊതുവാൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പ്രവാസി മണ്ണിലെ ഈ പുത്തൻ കലാപ്രതിഭകളെ അനുഗ്രഹിച്ച് ആശംസകൾ നേരും.

കേരളത്തിന്റെ സമ്പന്നമായ വാദ്യകലാ പാരമ്പര്യം വരുംതലമുറകളിലേക്ക് പകർന്നുനൽകാനുള്ള വിദ്യാ നൃത്യ സദന്റെ ഈ ശ്രമം, മുംബൈയിലെ കലാസ്വാദകർക്ക് തികച്ചും വേറിട്ടതും ഹൃദ്യവുമായ ഒരു അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.

മേളം വാദ്യകലാകാരന്മാരുടെ വിവരങ്ങൾ:

ഇടന്തല

  • കാവുവട്ടം അനിൽ പൊതുവാൾ

  • പനമണ്ണ ശശി പൊതുവാൾ

  • ഒപ്പം മുംബൈ പവായിലെ വി.എൻ.എസ് (VNS) വിദ്യാർത്ഥികളും

കൊമ്പ്

    • അനീഷ് കറുകുറ്റി

    • വിനീഷ് പൊതുവാൾ

    • രാജേഷ് രാജു

കുഴൽ

    • അജിത് കറുകുറ്റി

    • അനിൽ കറുകുറ്റി

വലംതല

    • ഊരമന വിനോദ് മാരാർ

    • കലാക്ഷേത്രം സഞ്ജീവ്

    • കലാക്ഷേത്ര വിനയ്

    • കലാക്ഷേത്ര വിജേഷ്

    • കെ.കെ.വി.എസ്.എം. സുജിത്

    • കെ.കെ.വി.എസ്.എം. ദൃശ്യ

    • കെ.കെ.വി.എസ്.എം. സ്വാതി

ഇലത്താളം

    • വിശാന്ത് അത്താണി

    • കലാക്ഷേത്രം നിതീഷ്

    • കലാക്ഷേത്രം രഞ്ജിഷ്

    • കലാക്ഷേത്ര നിതിൻ

    • കലാക്ഷേത്ര പ്രസന്നൻ

    • കലാക്ഷേത്ര ബിനു

    • കെ.കെ.വി.എസ്.എം. വിശാൽ

    • കെ.കെ.വി.എസ്.എം. ആശ്രിത്

Related Posts