
ചേന്ദമംഗലം പാലിയം ചേന്ദതൃക്കോവ് ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഓഗസ്റ്റ് 27 മുതല്‍
ചേന്ദമംഗലം: ചേന്ദമംഗലം പാലിയം ചേന്ദതൃക്കോവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി ആഘോഷവും ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും.
ഓഗസ്റ്റ് 27-ന് വൈകീട്ട് 5.00 മണിക്ക് ആചാര്യവരണത്തോടെ യജ്ഞച്ചടങ്ങുകള്‍ ആരംഭിക്കും. നടുവില്‍മഠം മൂപ്പില്‍ സ്വാമിയാരും ശ്രീ പത്മനാഭസ്വാമിയുടെ പുഷ്പാഞ്ജലി സ്വാമിയാരുമായ ശ്രീമദ് അച്യുത ഭാരതി സ്വാമിയാരുടെ സാന്നിധ്യത്തില്‍ ‘ശ്രീമദ് ഭാഗവത മഹാത്മ്യം’ പ്രഭാഷണം നടക്കും. ബ്രഹ്‌മശ്രീ ഹരിശങ്കര്‍ റാന്നിയാണ് യജ്ഞത്തിന്റെ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. കാലടി ശങ്കരനാരായണന്‍ നമ്പൂതിരിയും വടശേരി കൃഷ്ണദാസുമാണ് സഹ ആചാര്യന്‍മാര്‍.
യജ്ഞ ദിവസങ്ങളില്‍ രാവിലെ 6.15-ന് വിഷ്ണുസഹസ്രനാമജപവും സമൂഹപ്രാര്‍ത്ഥനയും, 7.00 മണി മുതല്‍ ഭാഗവതപാരായണവും പ്രഭാഷണവും നടക്കും.
ശ്രീകൃഷ്ണജയന്തിദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ 11.30ന് പുഷ്പാഭിഷേകം. 12ന് പ്രസാദ ഊട്ട്. വൈകിട്ട് 5ന് സോപാന സംഗീതം. വൈകിട്ട് 6ന് ശോഭായാത്ര. 6.30 മുതല്‍ നാദസ്വരം, നിറമാല, വിളക്ക്, ദീപാരാധന. വൈകിട്ട് 7ന് ഭജനാമൃതം. രാത്രി 12ന് വിശേഷാല്‍ പൂജ, അഭിഷേകം.

