ക്ഷേത്ര വാർത്തകൾ
ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദശാവതാരം ചന്ദനം ചാര്‍ത്തല്‍ 30 മുതല്‍

ചെമ്മനാട്: പ്രശസ്തമായ ചോറ്റാനിക്കര ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ദശാവതാരം ചന്ദനം ചാര്‍ത്തല്‍ ഏപ്രില്‍ 30 വ്യാഴാഴ്ച മുതല്‍ മെയ് 10 ഞായറാഴ്ച വരെ ഭക്തിപുരസ്സരം നടക്കും.

ദശാവതാരം ചന്ദനം ചാര്‍ത്തല്‍ നടക്കുന്ന ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ അവതാര പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.  സമാപന ദിവസമായ മെയ് 10 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മേഴത്തൂര്‍ അഗ്‌നിഹോത്രി ബ്രഹ്‌മശ്രീ സുദര്‍ശനന്‍ നമ്പൂതിരിപ്പാട് ആധ്യാത്മിക പ്രഭാഷണം നടത്തും. തുടര്‍ന്ന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കും. മന്ത്രാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ പുഷ്പങ്ങള്‍ കരുതേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: 95671 99615, 98475 04443, 94476 66969.

Related Posts