ക്ഷേത്ര വാർത്തകൾ
കാളസര്‍പ്പദോഷ നിവാരണ പൂജ ആഗസ്റ്റ് 15-ന്; ചെമ്മനാട് ശ്രീകൃഷ്ണഗരുഡ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബുക്കിംഗ് ആരംഭിച്ചു

എറണാകുളം: തിരുവാണിയൂര്‍ ചെമ്മനാട് ശ്രീകൃഷ്ണഗരുഡ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആഗസ്റ്റ് 15 ശനിയാഴ്ച കാളസര്‍പ്പദോഷ നിവാരണ പൂജ നടക്കുന്നു. രാവിലെ 6 മണിക്കാണ് പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

ബ്രഹ്‌മശ്രീ മേഴത്തൂര്‍ അഗ്‌നിഹോത്രി സുദര്‍ശനന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഭഗവാന്‍ ഗരുഡ സ്വാമിക്ക് വിധിപ്രകാരമുള്ള പൂജകള്‍ നടത്തിയാണ് കാളസര്‍പ്പയോഗ ദോഷ നിവാരണം സാധ്യമാക്കുന്നത് എന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 20 പേര്‍ക്ക് മാത്രമായിരിക്കും ഈ പ്രത്യേക പൂജയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക.

ശാരീരിക വൈകല്യങ്ങള്‍, മാനസിക വിഭ്രാന്തികള്‍, അമിതമായ ടെന്‍ഷന്‍, തൊഴില്‍ തടസ്സങ്ങള്‍, വിവാഹ ദോഷങ്ങള്‍, കുടുംബ കലഹങ്ങള്‍ തുടങ്ങി കാളസര്‍പ്പയോഗം മൂലമുണ്ടാകുന്ന വിവിധ ദോഷങ്ങളുടെ ശാന്തിക്കായാണ് ഈ പൂജ നടത്തപ്പെടുന്നത്.

പൂജയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി ഭക്തജനങ്ങള്‍ക്ക് ക്ഷേത്രം ഓഫീസുമായോ താഴെ പറയുന്ന നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് ചെമ്മനാട് ദേവസ്വം അറിയിച്ചു. ഫോണ്‍: 95671 99615, 98475 04443, 94476 66969

 

Related Posts