ക്ഷേത്ര വാർത്തകൾ
ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണുക്ഷേത്രത്തില്‍ ഗരുഡ സഹസ്രനാമ കോടി അര്‍ച്ചന ആഗസ്റ്റ് 17 ന്‌

എറണാകുളം: ചോറ്റാനിക്കര – തിരുവാണിയൂരിനടുത്ത് ബി.കെ. പുരത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രധാന ഗരുഡ ക്ഷേത്രമായ ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണുക്ഷേത്രത്തില്‍ സര്‍വ്വദോഷ പരിഹാരത്തിനായി ഗരുഡ പഞ്ചമി ദിനാചരണവും സപ്ത മാതൃ പൂജയും ഗരുഡ സഹസ്രനാമ കോടി അര്‍ച്ചന മഹായഞ്ജവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16, 17 (കര്‍ക്കിടകം 31, ചിങ്ങം 1) ഞായര്‍, തിങ്കള്‍ ദിനങ്ങളിലാണ് ഈ വിശേഷാല്‍ ചടങ്ങുകള്‍ നടക്കുന്നത്.

ആഗസ്റ്റ് 16 (ഞായറാഴ്ച) രാവിലെ 5 മണിക്ക് നടതുറപ്പും തുടര്‍ന്ന് 6 മണിക്ക് വിശേഷാല്‍ ഗണപതിഹോമവും ക്ഷേത്രത്തിലെ നിത്യനിദാനചടങ്ങുകളും സമ്പൂര്‍ണ്ണ രാമായണ പാരായണവും നടക്കും. വൈകിട്ട് 5 മണിക്ക് സപ്ത മാതൃ പൂജ, തുടര്‍ന്ന് പ്രസാദ വിതരണം, ഔഷധ കഞ്ഞി സേവ എന്നിവ ഉണ്ടായിരിക്കും.

ആഗസ്റ്റ് 17 തിങ്കളാഴ്ച – ഗരുഡ പഞ്ചമിദിനം (ചിങ്ങം 1) രാവിലെ 5 മണിക്ക് നടതുറക്കും. 6 മണിക്ക് വിശേഷാല്‍ ഗണപതിഹോമവും നിത്യനിദാനചടങ്ങുകളും നടക്കും. രാവിലെ 8 മണിക്ക് ഗരുഡ സന്നിധിയില്‍ വിശേഷപൂജകള്‍ ആരംഭിക്കും. 8.30-ന് മേഴത്തൂര്‍ അഗ്‌നിഹോത്രി ബ്രഹ്‌മശ്രീ സുദര്‍ശനന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കോടി അര്‍ച്ചന മഹായഞ്ജം ആരംഭിക്കും. തുടര്‍ന്ന് ഗരുഡ സഹസ്രനാമ അര്‍ച്ചനയും ഭക്തര്‍ക്ക് ദീപം തെളിയിച്ച് നേരിട്ട് പങ്കെടുക്കാവുന്ന ഗരുഡ പൂജയും നടക്കും. 10.30-ന് മഹാ ആരതി ദര്‍ശനം, ഗരുഡ സന്നിധിയില്‍ ഗോളക ചാര്‍ത്തിയ വിശേഷ അലങ്കാര ദര്‍ശനം, യജ്ഞ സമര്‍പ്പണം എന്നിവയ്ക്ക് ശേഷം പ്രസാദ വിതരണവും മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

ചടങ്ങിന്റെ പ്രാധാന്യം

കാളസര്‍പ്പയോഗം, സര്‍പ്പദോഷം, സന്താനഭാഗ്യമില്ലായ്മ, കുട്ടികള്‍ക്കുണ്ടാകുന്ന പക്ഷിപീഡ, സംസാര ശേഷികുറവ്, കേള്‍വിക്കുറവ്, വസ്തുദോഷം, രാഹുര്‍ദോഷം, ഖരവിഷദോഷം എന്നിവയ്ക്ക് ഗരുഡ ദര്‍ശനവും പൂജാദികര്‍മ്മങ്ങളും ശാശ്വത പരിഹാരം നല്‍കുന്നു എന്നാണ് വിശ്വാസം. ചിങ്ങം ഒന്നിന് നടക്കുന്ന സഹസ്ര കോടി അര്‍ച്ചനയും സപ്ത മാതൃ പൂജയും
രാഹുകേതു സൂക്ത അര്‍ച്ചന (സര്‍പ്പദോഷങ്ങള്‍ മാറുന്നതിന്), നെയ്യ്കുടം സമര്‍പ്പണം (സന്താനദോഷങ്ങള്‍ മാറുന്നതിന്), ഖരവിഷഹരണ മന്ത്രാര്‍ച്ചന (കൈവിഷ, ആഭിചാര ദോഷ നിവര്‍ത്തിക്കായി), ഗരുഡസന്നിധിയില്‍ ഫലങ്ങളും നാളികേരവും സമര്‍പ്പണം, സര്‍പ്പംകെട്ട് (സര്‍പ്പകോപം ശമിപ്പിക്കാന്‍) എന്നീ വഴിപാടുകള്‍ ഭക്തര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും- 9567199615, 9847504443, 9447666969.

Related Posts