നക്ഷത്രവിചാരം
2022 ല്‍ തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്ന നക്ഷത്രക്കാര്‍

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരും നാളുകളെ കുറിച്ചറിയാനൊരു സുവര്‍ണ്ണാവസരം. സമ്പൂര്‍ണ ജാതക ഫലം വെറും 999 രൂപയ്ക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ മലയാള ജാതകം

മേടക്കൂർ:-( അശ്വതി, ഭരണി, കാർത്തിക 1/4)

നല്ല തൊഴില്‍ അവസരങ്ങള്‍ കൈവരാനുള്ള സാധ്യത കാണുന്നു. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയം മെയ് പകുതി മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയം വായ്പയോ, എവിടെയെങ്കിലും പണം നിക്ഷേപിക്കുകയോ, വലിയ തുക ചെലവഴിക്കുകയോ, പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പിടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭാവിപദ്ധതികളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും.

ഇടവക്കൂർ :-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഈ വര്‍ഷം ഇടവം രാശിക്കാര്‍ക്ക് തൊഴില്‍മേഖലയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് വളരെയധികം നേട്ടം കൈവരും. സംരംഭകര്‍ക്കും അനുകൂലകാലം. ജോലി അന്വേഷിക്കുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും. ഈ വര്‍ഷം ഒന്‍പതാം ഭാവത്തില്‍ ശനി നീങ്ങുമ്പോള്‍ ഇടവം രാശിക്കാര്‍ അഭിവൃദ്ധി പ്രാപിക്കും.

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരും നാളുകളെ കുറിച്ചറിയാനൊരു സുവര്‍ണ്ണാവസരം. സമ്പൂര്‍ണ ജാതക ഫലം വെറും 999 രൂപയ്ക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ മലയാള ജാതകം

മിഥുനക്കൂർ:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. വിജയം നേടുന്നതിന് നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരാം, എതിരാളികള്‍ കാരണം നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പക്ഷേ ഇത് നിങ്ങളുടെ ദൈനംദിനജീവിതത്തെ ബാധിക്കില്ല.

കർക്കടകക്കൂർ:-(പുണർതം 1/4, പൂയം, ആയില്യം )

കര്‍ക്കികടകം രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായ സമയമായിരിക്കും. ജീവിതത്തിന്റെ മറ്റ് മേഖലകളില്‍ ആശങ്കകള്‍ ഉണ്ടാകുമെങ്കിലും, ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരത, ഉയര്‍ന്ന ഉല്‍പാദനക്ഷമത, മാനേജുമെന്റുമായുള്ള നല്ല ബന്ധം എന്നിവയ്ക്ക് സാധ്യത കാണുന്നു. വര്‍ഷത്തിന്റെ മധ്യത്തില്‍നല്ല തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരും നാളുകളെ കുറിച്ചറിയാനൊരു സുവര്‍ണ്ണാവസരം. സമ്പൂര്‍ണ ജാതക ഫലം വെറും 999 രൂപയ്ക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ മലയാള ജാതകം

ചിങ്ങക്കൂർ:-( മകം, പൂരം, ഉത്രം 1/4)

ചിങ്ങം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കം തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ക്കും സാധ്യത കാണുന്നു. തൊഴില്‍ മേഖലയില്‍ അംഗീകാരങ്ങള്‍ തേടിയെത്തും. ശത്രുക്കള്‍ നിങ്ങള്‍ക്ക് ചില തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാലും ജോലിയില്‍ പ്രതികൂലാനുഭവങ്ങളൊന്നും ഉണ്ടാകില്ല.

കന്നിക്കൂർ:-(ഉത്രം3/4,അത്തം,ചിത്തിര1/2)

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് മികച്ച കാലമാണ്. വര്‍ഷം മുഴുവനും ചെറിയ വെല്ലുവിളികളും തടസ്സങ്ങളും ഉണ്ടാകാം, എങ്കിലും അത് നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. ജോലി ഇല്ലാത്ത ആളുകള്‍ക്ക് 2022-ല്‍ ജോലി ലഭിച്ചേക്കാം.

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരും നാളുകളെ കുറിച്ചറിയാനൊരു സുവര്‍ണ്ണാവസരം. സമ്പൂര്‍ണ ജാതക ഫലം വെറും 999 രൂപയ്ക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ മലയാള ജാതകം

തുലാക്കൂർ:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തൊഴില്‍മേഖലയില്‍ തുലാം രാശിക്കാര്‍ക്ക് ഇത് ഒരു ശരാശരി വര്‍ഷമായിരിക്കും. തൊഴില്‍ അന്വഷകര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ ജോലിസാധ്യതകാണുന്നു. വര്‍ഷത്തിന്റെ രണ്ടാം പകുതി നിങ്ങളുടെ ജോലിസ്ഥലത്ത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കാം, അതിനാല്‍ ഈ സമയം സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. ഒരു പുതിയ ജോലിയില്‍ ചേരുന്നതിന് മുമ്പ് ശരിയായി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്.

വൃശ്ചികക്കൂർ:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

കഠിനാധ്വാനഫലമായി തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ വന്നുചേരും. ഏപ്രിലിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും, നിങ്ങളുടെ ശത്രുക്കള്‍ കാരണം ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. കോര്‍പ്പറേറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന രാശിക്കാര്‍ക്ക് ഈ വര്‍ഷം മികച്ച ജീവിതം ലഭിക്കും, നിങ്ങളുടെ സംരംഭങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാനും സ്ഥിരത കൈവരിക്കാനും കഴിയും, എന്നാല്‍ ഇതിനായി പരിശ്രമവും, കഠിനാധ്വാനവും ആവശ്യമാണ്.

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരും നാളുകളെ കുറിച്ചറിയാനൊരു സുവര്‍ണ്ണാവസരം. സമ്പൂര്‍ണ ജാതക ഫലം വെറും 999 രൂപയ്ക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ മലയാള ജാതകം

ധനുക്കൂർ: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുരാശിക്കാര്‍ക്ക് ഇത് ഒരു ശരാശരി വര്‍ഷമായിരിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന രാശിക്കാര്‍ അത് മാറ്റിവയ്ക്കണം. വര്‍ഷത്തിന്റെ തുടക്കത്തില്‍, പുതിയനിക്ഷേപങ്ങളും, ഊഹക്കച്ചവടങ്ങളും നടത്തുന്നത് ഒഴിവാക്കണം. ഏപ്രില്‍ മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടും, പങ്കാളിത്ത ബിസിനസ്സ് നിങ്ങള്‍ക്ക് നല്ലതായിരിക്കും.

മകരക്കൂർ:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

ഈ രാശിക്കാരുടെ ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ജോലിയില്‍ സ്ഥലം മാറ്റം അല്ലെങ്കില്‍ സ്ഥാനക്കയറ്റത്തിന് യോഗം കാണുന്നു. സഹപ്രവര്‍ത്തകരുമായും സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തേണ്ടതാണ്.

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരും നാളുകളെ കുറിച്ചറിയാനൊരു സുവര്‍ണ്ണാവസരം. സമ്പൂര്‍ണ ജാതക ഫലം വെറും 999 രൂപയ്ക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ മലയാള ജാതകം

കുംഭക്കൂർ:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം ചില വെല്ലുവിളികളും, ഉയര്‍ച്ച-താഴ്ചകളും നേരിടേണ്ടി വരാം. കോര്‍പ്പറേറ്റ് മേഖലയിലും സര്‍ക്കാര്‍ മേഖലകളിലും ഉള്ള രാശിക്കാര്‍ക്ക് ഒരു സ്ഥലം മാറ്റം ലഭിക്കാം. കൂടാതെ കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്പോഴോ ബുദ്ധിമുട്ടാകുമ്പോഴോ നിങ്ങള്‍ ശാന്തത പാലിക്കുകയും, ക്ഷമയോടെ സാഹചര്യം കൈകാര്യം ചെയ്യുകയും വേണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക.

മീനക്കൂർ:-(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി ,രേവതി)

തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. തൊഴില്‍ മേഖലയില്‍ ചില വെല്ലുവിളികള്‍ നേരിടാനുള്ള സാധ്യത കാണുന്നു. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറാന്‍ ശ്രദ്ധിക്കണം. ജോലി മാറ്റത്തിന് യോഗം കാണുന്നു. ജോലി മാറുന്നതിന് മുമ്പ് പുതിയ കമ്പനിയെക്കുറിച്ച് നന്നായി മനസിലാക്കേണ്ടതുണ്ട്.

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരും നാളുകളെ കുറിച്ചറിയാനൊരു സുവര്‍ണ്ണാവസരം. സമ്പൂര്‍ണ ജാതക ഫലം വെറും 999 രൂപയ്ക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ മലയാള ജാതകം

 

Related Posts