
മന്ത്രങ്ങള്‍
തിരുപ്പതി ഭഗവാനെ ഭജിക്കുമ്പോള്‍ ജപിക്കേണ്ട നാമം
മഹാവിഷ്ണുവിന്റെ അവതാരമായി ഭഗവാന്‍ തിരുപ്പതി ബാലാജിയെ ഭക്തര്‍ കാണുന്നു. കലിയുഗത്തിലെ കഷ്ടതകളില്‍ നിന്നും ഭക്തരെ രക്ഷിക്കുവാന്‍ ഭഗവാന്‍ അവതരിച്ചെന്നാണ് വിശ്വാസം. തിരുപ്പതി ക്ഷേത്രം കലിയുഗത്തിലെ വൈകുണ്ഡം എന്നും തിരുപ്പതി ഭഗവാന്‍ കലിയുഗ പ്രത്യക്ഷ ദൈവം എന്നും അറിയപ്പെടുന്നു. ഭഗവാന്റെ അനുഗ്രഹത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് നിത്യവും ഇവിടെ എത്തുന്നത്. മണിക്കൂറുകള്‍ കാത്ത് നിന്നശേഷം, നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന ആ പുണ്യ ദര്‍ശനം പോലും ഭക്തര്‍ക്ക് അനുഗ്രഹമായി മാറും.
പാപനാശകനായ പ്രഭു മംഗളദായകനാകുന്നു. തിരുപ്പതി ഭഗവാന്റെ അനുഗ്രഹം എങ്ങനെ നേടണമെന്ന് അറിയാന്‍ തുടര്‍ന്ന് വീഡിയൊ കാണൂ.