
ക്ഷേത്ര വാർത്തകൾ
ശ്രീഭൂതകാല നാഗയക്ഷിയമ്മ ദേവീക്ഷേത്രത്തില്‍ 1008 പാല്‍ക്കുടം അഭിഷേകം
തൈശ്ശേരില്‍ ശ്രീഭൂതകാല നാഗയക്ഷിയമ്മ ദേവീക്ഷേത്രത്തില്‍ തൈശേരി അമ്മയ്ക്ക് 1008 പാല്‍ക്കുടം അഭിഷേകം സെപ്റ്റംബര്‍ 1ന് നടക്കും. ഓഗസ്റ്റ് 31 രാവിലെ 6.30ന് ഭദ്രദീപപ്രകാശനം. 6.45ന് ഹരിദ്രകുംഭ ദേശപ്രദക്ഷിണം. 7ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം.
വൈകിട്ട് 7ന് ദീപാരാധന. ഒന്നിന് രാവിലെ 5.35ന് നിര്‍മാല്യദര്‍ശനം. 7ന് ഗണപതിഹോമം, 7.30ന് ഭദ്രദീപപ്രകാശനം. 8ന് ക്ഷീരകലശപൂജ ആരംഭം. 10.30ന് ഹരീന്ദ്രകുംഭാഭിഷേകം. തുടര്‍ന്ന് സഹസ്രക്ഷീരകലശാഭിഷേകം. വൈകിട്ട് 7ന് ദീപാരാധന.

