നക്ഷത്രവിചാരം
54 വയസുകഴിഞ്ഞാല്‍ ജീവിത വിജയം നേടുന്നവര്‍

ഭരണി നക്ഷത്രത്തിന്റെ സാമാന്യഫലങ്ങളാണിവിടെ പറയുന്നത്. എന്നാല്‍, ജനനസമയം അനുസരിച്ച് ഈ ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും.
ഭരണി നക്ഷത്രക്കാര്‍ക്ക് ആദ്യത്തെ പന്ത്രണ്ടുവര്‍ഷം നല്ലകാലമാണ്. ഈ പ്രായത്തില്‍ എല്ലാവരുടെയും സ്‌നേഹലാളനകളും അഭിനന്ദനങ്ങളും ലഭിക്കും. 18 വയസുവരെ അഭിവൃദ്ധിക്ക് യോഗമുണ്ടെങ്കിലും രോഗങ്ങളും തടസങ്ങളും അനവസരത്തില്‍വന്നു ചേരും.

തുടര്‍ന്നുവരുന്ന പത്തുവര്‍ഷത്തിനിടെ വിവാഹം, സ്ഥാനലബ്ധി എന്നിയ്ക്കു യോഗമുണ്ട്. എന്നാല്‍, ഇക്കാലത്ത് അലസത പിടിമുറുക്കും. 28 മുതല്‍ 35 വരെയുള്ള പ്രായത്തില്‍ ഉദ്യോഗത്തിലടക്കം ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകുമെങ്കിലും കുടുംബകലഹങ്ങള്‍ക്കും രോഗദുരിതങ്ങള്‍ക്കും യോഗമുണ്ട്.

54 വയസുവരെ കുറച്ചുദുരിതം നിറഞ്ഞകാലമാണ്. പലവിധരോഗങ്ങള്‍ അലട്ടും. ഭാര്യപുത്രാദികളുമായി അകല്‍ച്ചയ്ക്കും യോഗമുണ്ട്. ഔദ്യോഗിക രംഗത്ത് അലച്ചിലിനും യോഗം കാണുന്നു. ഈ ഒരു കാലഘട്ടം കഴിഞ്ഞാല്‍പിന്നെ ഉയര്‍ച്ചയുടെ കാലമാണ്. ജീവിതവിജയവും തൊഴില്‍നേട്ടങ്ങളുമെല്ലാം ഈ നക്ഷത്രക്കാരെ തേടിവരും.

Related Posts