
ദുരിതമോചനത്തിന് ഇവിടെ ഭഗവതിസേവ നടത്തിയാല്‍മതി; കര്‍ക്കടകത്തിലെ ഭഗവതിസേവയെക്കുറിച്ച് അറിയാന്‍
കര്‍ക്കടകമാസം ദേവീഭജനത്തിനുകൂടി പ്രധാന്യമുള്ളകാലമാണല്ലോ. ദേവീപ്രീതിക്കായി ഈ സമയം ഭഗവതിസേവ നടത്തുന്നത് അത്യുത്തമമാണ്. അസാധ്യകാര്യങ്ങളുടെ ദേവതയെന്ന് അറിയപ്പെടുന്ന ഇരുമ്പനം വെട്ടിക്കാവ് ഭഗവതിക്ക് കര്‍ക്കടകത്തിലെ ഭഗവതിസേവ അതിവിശേഷമാണ്. ദുരിതമോചനത്തിനായിട്ടാണ് വെട്ടിക്കാവിലമ്മയ്ക്ക് കര്‍ക്കടകമാസത്തില്‍ ഭഗവതിസേവ നടത്തുന്നത്. ദേവീ പ്രീതിക്കുള്ള അതിവിശേഷമായ ഭഗവതിസേവ ജൂലൈ 17- കര്‍ക്കടകം ഒന്നുമുതല്‍ ക്ഷേത്രത്തില്‍ ആരംഭിക്കും.
ആശ്രിത വത്സലയും അഭീഷട വരദായിനിയുമായ ഭഗവതിയുടെ ശക്തി ചൈതന്യം കൊണ്ട് പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ള വേദക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം അശരണരായ ഭക്തരുടെ ഏറ്റവും വിശേഷപ്പെട്ട അഭയ സങ്കേതമാണ്.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ക്ഷേത്രമാണിത്. ആഗ്രഹ സാഫല്യത്തിനും ജീവിത വിജയത്തിനും വെട്ടിക്കാവ് ഭഗവതിയെ പ്രീതിപ്പെടുത്തിയാല്‍ മതി എന്നാണ് വിശ്വാസം. പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ഭഗവതിയെ പ്രതിഷ്ടിച്ചിട്ടുള്ളത് മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണ്. എന്നാല്‍, മഹിഷാസുരന്റെ തലയില്‍ ചവുട്ടി നിന്ന് കുന്തം കൊണ്ട് നിഗ്രഹിക്കുന്ന ഭഗവതിയുടെ രൂപം ഉഗ്ര കോപിയുടേതല്ല. മറിച്ച് ധ്യാനാത്മകമായ ശാന്തി തുടിക്കുന്ന രൂപമാണത്.
ഇവിടുത്തെ ഭഗവതിസേവ വളരെ പ്രശസ്തമായ ഒരു വഴിപാടാണ്. ദുരിതമോചനത്തിനായി നടത്തുന്ന അതിവിശേഷമായ വഴിപാടാണ് ഭഗവതിസേവ. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധര്‍മ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അകലാന്‍ ഇവിടുത്തെ ഭഗവതിസേവയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. വേദഭൂമിയായ വെട്ടിക്കാവില്‍ മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുളള ഭഗവതിക്കുള്ള ഭഗവതിസേവ അതിവിശേഷമാണ്.

ഇവിടത്തെ ഭഗവതിസേവയുടെ മഹാത്മ്യം അറിഞ്ഞ് ദൂര ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ജീവിതത്തിലൊരിക്കലെങ്കിലും ഇവിടെ ഭഗവതിസേവ നടത്താന്‍ സാധിക്കുകയെന്നതു തന്നെ ഭഗവതിയുടെ അനുഗ്രഹമുളളവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ്. കര്‍ക്കടകമാസത്തിലെ ഭഗവതിസേവയ്ക്കുള്ള ബുക്കിംഗ് ക്ഷേത്രത്തില്‍ ആരംഭിച്ചു. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ 8547178755, 9249796100.
അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമാണ് വെട്ടിക്കാവ്. ദിനവും നിരവധി ഭക്തരാണ് ഇങ്ങോട്ടേക്ക് ഒഴുകി എത്തുന്നതും. അതി വിശേഷപ്പെട്ട ധാരാളം പൂജകളും വഴിപാടുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിത്യ പൂജയ്ക്ക് പുറമേയുള്ള വിശേഷാല്‍ പൂജകളും ക്ഷേത്രത്തിലുണ്ട്. ഗുരുതികൂടാതെ ത്രികാലപൂജ, ഉദയാസ്തമായ പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

