
ക്ഷേത്ര വാർത്തകൾ
അഖില ഭാരത ശ്രീമദ് ഭാഗവതമഹാസത്രം: ഭൂമിപൂജയും കാല്‍നാട്ടുകര്‍മ്മവും 20-ന്
കൊച്ചി: മരട് ശ്രീമരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന 43-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയും കാല്‍നാട്ടുകര്‍മ്മവും നവംബര്‍ 20-ന് നടക്കും. മഹാസത്രത്തിനായി ഒരുക്കുന്ന സത്രവേദി, അന്നദാനക്ഷേത്രം, അനുബന്ധ സൗകര്യങ്ങള്‍ക്കായുള്ള സത്രപ്പന്തല്‍ എന്നിവയുടെ നിര്‍മ്മാണത്തിന് മുന്നോടിയായാണ് ചടങ്ങുകള്‍ നടക്കുന്നത്.
നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 7.00-നും 8.00-നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍മന മുരളിനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ പൂണിത്തുറ പാലയില്‍ ശ്രീ. ഉണ്ണികൃഷ്ണനും, ശ്രീമതി ജ്യോതി ഉണ്ണികൃഷ്ണനും ചേര്‍ന്ന് കാല്‍നാട്ടുകര്‍മ്മം നിര്‍വ്വഹിക്കും.


