
ക്ഷേത്ര വാർത്തകൾ
അഖില ഭാരത ശ്രീമദ് ഭാഗവത സത്രം; സമ്പൂര്‍ണ നാരായണീയ പാരായണം 23ന്
എറണാകുളം മരട് ശ്രീമരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 17 മുതല്‍ 27 വരെ നടക്കുന്ന 43-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് മുന്നോടിയായി സമ്പൂര്‍ണ നാരായണീയ പാരായണം ജൂലൈ 23ന് നടക്കും. രാവിലെ 9 ന് സത്രം സ്വാഗതസംഘം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഭാഗവതാചാര്യന്‍ ബ്രഹ്‌മശ്രീ എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ ഭദ്രദീപം തെളിയിച്ച് പാരായണത്തിന് തുടക്കം കുറിക്കും.
പരിപാടിയില്‍ ഭക്തജനങ്ങളും സ്വാഗതസംഘം അംഗങ്ങളും സത്രവുമായി ബന്ധപ്പെട്ട എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.


