ക്ഷേത്ര വാർത്തകൾ
അഖില ഭാരത ശ്രീ മദ് ഭാഗവത മഹാ സത്രം; സത്രവേദിക്ക് കാല്‍നാട്ടി

കൊച്ചി: ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന 43മത് അഖില ഭാരത ശ്രീ മദ് ഭാഗവത മഹാ സത്രം സത്രവേദി, ക്ഷേത്രം, അന്നദാന പന്തല്‍, സത്രപന്തല്‍ എന്നിവയുടെ ഭൂമി പൂജയും കാല്‍ നാട്ടു കര്‍മ്മവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ: പുലിയന്നൂര്‍മന മുരളി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഭൂമി പൂജ നടന്നു. കാല്‍ നാട്ടു കര്‍മ്മം പാലയില്‍ ഉണ്ണികൃഷ്ണനും ജ്യോതി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു.

സത്ര നിര്‍വഹണ സമിതി ചെയര്‍മാന്‍ അഡ്വ. ഏ.ശ്രീകുമാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍ സി ബാലഗംഗാധരന്‍ നെല്ലിക്കല്‍, ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു, മരട് നഗര സഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ജിന്‍സണ്‍ പീറ്റര്‍, ശ്രീ മരട്ടില്‍ കൊട്ടാരം ദേവസ്വം ഭാരവാഹികള്‍, പൂണിത്തുറ മരട് എന്‍ എസ് എസ് കരയോഗം പ്രതിനിധികള്‍, മരട് തെക്കു, വടക്കു ചേരുവാരം പ്രതി നിധികള്‍ മരട് പൂണിത്തുറ, തെക്കേ പേരുവാരം വനിതാ സമാജം ഭാരവാഹികള്‍, സത്രസമിതി വിവിധ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 

Related Posts