
43ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ജൂലൈ 12-ന്
മരട്: ശ്രീമരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 17 മുതല്‍ 27 വരെ നടക്കുന്ന 43-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും ജൂലൈ 12-ന് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
ദീപക് ജോയ് എംഎല്‍എ സ്വാഗതസംഘം ഓഫീസ് നാടമുറിച്ച് ഉദ്ഘാടനം ചെയ്യും. സത്രസമിതി ചെയര്‍മാനും സീനിയര്‍ അഡ്വക്കേറ്റുമായ ജി. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍മന മുരളിനാരായണന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്യും.
മഹാസത്രത്തിന്റെ ലോഗോ പ്രകാശനം മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാറും, വെബ്‌സൈറ്റ് ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.എല്‍. ബാബുവും നിര്‍വ്വഹിക്കും.
സത്രസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.സി. ബാലഗംഗാധരന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ മരട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിന്‍സണ്‍ പീറ്റര്‍, പ്രതിപക്ഷനേതാവ് എ.യു. വിനു, അഖിലഭാരത ശ്രീമദ് ഭാഗവതസത്രസമിതി (ഗുരുവായൂര്‍) പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീകുമാര്‍, സെക്രട്ടറി ടി.ജി. പത്മനാഭന്‍നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കെ. നായര്‍ കൃതജ്ഞത രേഖപ്പെടുത്തും. ഉണ്ണിമായ വെളിയത്തുപറമ്പിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക.


