സ്പെഷ്യല്‍
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഗുരുവായൂരില്‍ ചെയ്യേണ്ടത്

ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് കൃഷ്ണനാട്ടം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥകളാണ് എട്ടുദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. കോഴിക്കോട് മാനവേദന്‍ സാമൂതിരി രാജാവാണ് കൃഷ്ണനാട്ടത്തിന്റെ രചയിതാവ്.

കൃഷ്ണനാട്ടത്തില്‍ ഓരോ കഥകളും വഴിപാടായി നടത്തുമ്പോള്‍ വിത്യസ്ത ഫലങ്ങളാണ് ലഭിക്കുക. കൃഷ്ണനാട്ടത്തില്‍ അവതാരം വഴിപാടായി നടത്തുമ്പോള്‍ സന്താനലബ്ധിയാണ് ഫലം. കാളിയമര്‍ദ്ദനം-വിഷബാധാശമനം.

രാസക്രീഡ-കന്യകമാരുടെ ശ്രേയസ്, ദാമ്പത്യകലഹശമനം. കംസവധം-ശത്രുതാനാശം.സ്വയംവരം-വിവാഹം, വിദ്യാഭ്യാസം, അപവാദശമനം.ബാണയുദ്ധം -ഉദ്ദിഷ്ടകാര്യ സിദ്ധി, ശങ്കരനാരായണ പ്രീതി. വിവദവധം-കൃഷി, വാണിജ്യാദി അഭിവൃദ്ധി, ദാരിദ്ര്യശമനം. സ്വര്‍ഗാരോഹണം-മോക്ഷപ്രാപ്തി. സ്വര്‍ഗാരോഹണം കഥ നടത്തുന്നവര്‍ അവതാരം കഥ കൂടി നടത്തേണ്ടതാണ്.

Related Posts