മന്ത്രങ്ങള്‍
ദക്ഷിണാമൂര്‍ത്തി മന്ത്രം ദിവസവും ജപിച്ചാല്‍

ഭവനങ്ങളില്‍ ശാന്തിയും സമാധാനവും നിലനിന്നെങ്കില്‍ മാത്രമേ അവിടെ ഐശ്വര്യം ഉണ്ടാകൂ എന്നാണ് വിശ്വാസം. ശ്രീ ദക്ഷിണാമൂര്‍ത്തി മന്ത്രം ജപിച്ചാല്‍ ഗൃഹത്തില്‍ സമാധാനം കൈവരുമെന്നാണ് വിശ്വാസം.

മാനസിക വിഭ്രാന്തികളില്‍ നിന്നും ദുഷ്ചിന്തകളില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാനും ശ്രീ ദക്ഷിണാമൂര്‍ത്തി മന്ത്രത്തിന് കഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ധ്യാന ശ്ലോകം പഠിച്ച് ത്രികാല സന്ധ്യകളില്‍ ഏകാഗ്രതയോടെ ചൊല്ലുകയെങ്കില്‍ ഗുണങ്ങള്‍ ഏറെയെന്നും വിശ്വാസം.മന്ത്രങ്ങള്‍ ആചാര്യമുഖത്തുനിന്നും പഠിച്ചശേഷമേ ഉപയോഗിക്കാവൂ. പൊതുഅറിവിലേക്കായാണ് ഇത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

മന്ത്രം:

ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തയേ
മഹ്യം മേധാം പ്രജ്ഞാം പ്രിയച്ഛ സ്വാഹാ

ഛന്ദസ്സ്:

ബ്രഹ്മാ ഋഷീ: ഗായത്രീ ച്ഛന്ദ:
ദക്ഷിണാമൂര്‍ത്തിദ്ദേവതാ

ധ്യാനം:

സ്ഫടികരജതവര്‍ണ്ണം
മൌക്തികീമക്ഷമാലാ മമൃതകലശ വിദ്യാ
ജ്ഞാന മുദ്രാഃ കരാെ്രെഗ:
ദധതമുരഗകകക്ഷം ചന്ദ്രചൂഡം ത്രിനേത്രം
വിധ്യത വിവിധ ഭുഷം ദക്ഷിണാമൂര്‍ത്തിമീഡേ’

Related Posts