
മന്ത്രങ്ങള്‍
ഇന്ന് മേടത്തിലെ ആയില്യം; ജപിക്കേണ്ട മന്ത്രങ്ങള്‍
സര്‍പ്പപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായ ദിനമാണ് ആയില്യം. മേടത്തിലെ ആയില്യം ഇന്നാണ്.
ഈ ദിനം നാഗദേവതകളെ ആരാധിക്കുന്നത് ഉത്തമമാണ്. നാഗാരാധനയ്ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങള്‍ ആയില്യദിനത്തില്‍ ജപിക്കുന്നത് അതിവിശിഷ്ടമാണ് . അതില്‍ ഏറ്റവും പ്രധാനം നാഗരാജഗായത്രിയാണ്.
നാഗരാജ ഗായത്രി
ഓം സര്‍പ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്.
ആയില്യദിനത്തില്‍ മാത്രമല്ല എല്ലാ ദിനത്തിലും ഭക്തിയോടെ കുറഞ്ഞത് പത്തുതവണ നാഗരാജ ഗായത്രി ജപിക്കാം.ആയില്യ ദിനത്തില്‍ സര്‍പ്പദോഷപരിഹാരത്തിനായി നവനാഗസ്തോത്രം ജപിക്കുന്നത് ഉത്തമമാണ്.
നവനാഗസ്തോത്രം
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

