ക്ഷേത്ര വാർത്തകൾ
അയര്‍ക്കുളം ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നവീകരണ കലശം ആരംഭിച്ചു

ശ്രീമഹാദേവനും ശ്രീസുബ്രഹ്‌മണ്യസ്വാമിയും കിഴക്കോട്ട് ദര്‍ശനമായി തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നായ അയര്‍ക്കുളം ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നവീകരണ കലശം ആരംഭിച്ചു. മെയ് 30ന് ആരംഭിച്ച കലശം ജൂണ്‍ 9ന് സമാപിക്കും.

ആധ്യാത്മിക പ്രഭാഷണങ്ങളും മറ്റ് കലാപരിപാടികളും കലശത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസിന്റെ പ്രഭാഷണം നടന്നു. ജൂണ്‍ 5ന് വൈകിട്ട് 7ന് ചിന്മയ അന്തര്‍ദേശീയ സംസ്‌കൃത ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.പിഎന്‍.സുദര്‍ശന്റെ പ്രഭാഷണം നടക്കും. ജൂണ്‍ 6 ന് രാവിലെ മുളപൂജ, ശിവബിംബ പ്രതിഷ്ഠ, ജീവകലശാഭിഷേകം, നിത്യപൂജാനിശ്ചയം എന്നിവ നടക്കും. 12ന് പ്രസാദ ഊട്ട്. വൈകുന്നേരം മുളപൂജ, നടയ്ക്കല്‍ പൂജ. 6 ന് രാജയോഗിനി ബ്രഹ്‌മകുമാരി ശ്രീസുധയുടെ പ്രഭാഷണം.

ജൂണ്‍ 7ന് രാവിലെ പരിവാര പ്രതിഷ്ഠകള്‍. രാത്രി 7ന് ഭജന്‍. ജൂണ്‍ 8 ന് രാവിലെ ഹോമങ്ങളും പൂജകളും നടക്കും. രാത്രി 7ന് ചാക്യാര്‍കൂത്ത്. ജൂണ്‍ 11ന് രാവിലെ അഭിഷകാദികള്‍, പായസപൂജ, ഹോമകലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദ ഊട്ട്. വൈകുന്നേരം ദീപാരാധന, അത്താഴപൂജ.

 

Ayarkkulam Sree Subrahmanya Swamy Temple, one of the rare temples in Kerala where both Lord Mahadeva and Lord Subrahmanya are enshrined facing east with equal significance, has begun its renovation Kalasham rituals. The Kalasham started on May 30 and will conclude on June 9.

 

Related Posts