നക്ഷത്രവിചാരം
ഈ മാസം തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ക്കു യോഗമുളള നക്ഷത്രക്കാര്‍

നിങ്ങളുടെ തൊഴില്‍മേഖലയിലെ സാധ്യതകള്‍ ഉള്‍പ്പടെയുള്ള സമ്പൂര്‍ണ ജാതകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

മേടക്കൂറ് (അശ്വതി, ഭരണി കാര്‍ത്തിക 1/4)

മേടരാശിക്കാര്‍ക്ക് ഓഗസ്റ്റില്‍ പൊതുവെ തൊഴില്‍ മേഖയില്‍ ചില പിരിമുറുക്കങ്ങള്‍ അനുഭവപ്പെട്ടേക്കും. ജോലിയില്‍ ശ്രദ്ധ കൂടുതല്‍ നല്‍കണം. ബിസിനസില്‍ പുതിയ പരീക്ഷണങ്ങള്‍ വിജയിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെടും. ഓഹരികളില്‍ നിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം മാത്രം ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തി 3/4, രോഹിണി, മകയിരം1/2)

ബുദ്ധിപരമായ നീക്കത്തിലൂടെ ബിസിനസില്‍ ലാഭം നേടാന്‍ ഓഗസ്റ്റ് മാസം ഇടവ രാശിക്കാരെ സഹായിക്കും. തൊഴില്‍ മേഖലയിലുള്ളവര്‍ അപരിചിതരുമായി ഇടപെടുമ്പോള്‍ കരുതല്‍ വേണം. ഓഗസ്റ്റില്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ ആരെയും വിശ്വസിക്കരുത്.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

തൊഴിലുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളെടുക്കേണ്ടതായി വരും. സാമ്പത്തികസ്ഥിതി മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെടും. ബാങ്ക് ബാലന്‍സ് കൂടും.

നിങ്ങളുടെ തൊഴില്‍മേഖലയിലെ സാധ്യതകള്‍ ഉള്‍പ്പടെയുള്ള സമ്പൂര്‍ണ ജാതകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

തൊഴില്‍ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ വിജയം നേടാന്‍ സാധ്യത വളരെ കൂടുതലാണ്. കര്‍ക്കടകം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

തൊഴില്‍മേഖലയില്‍ ഉയര്‍ച്ചയുള്ള മാസമാണ് ചിങ്ങം രാശിക്കാര്‍ക്ക് ഓഗസ്റ്റ്. ബിസിനസിലും ധാരാളം നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അസ്ഥിരമായിരിക്കും.അതിനാല്‍ ചെലവുകള്‍ നിയന്ത്രിക്കണം.

കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)

കന്നി രാശിക്കാര്‍ക്ക് ഓഗസ്റ്റില്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നില്ലെന്ന് തോന്നുകയും ഇത് കൂടുതല്‍ അസ്വസ്ഥതയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകുകയും ചെയ്യും.

നിങ്ങളുടെ തൊഴില്‍മേഖലയിലെ സാധ്യതകള്‍ ഉള്‍പ്പടെയുള്ള സമ്പൂര്‍ണ ജാതകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

ജോലി മന്ദഗതിയിലാകാനുള്ള സാധ്യതയുണ്ട്. ഇത് നിരാശയ്ക്കും കാരണമാകും. സാമ്പത്തിക കാര്യങ്ങളില്‍ ആരെയും വിശ്വസിക്കരുത്. നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയിക്കും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. വൃശ്ചികം രാശിയിലുള്ളവര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ കുറഞ്ഞ ചെലവും കൂടുതല്‍ വരുമാനവും ആവശ്യമാണ്. ആഢംബരം ഒഴിവാക്കിയില്ലെങ്കില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

തൊഴില്‍ മേഖലയില്‍ വിപുലീകരിക്കാന്‍ പദ്ധതി ആലോചിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കും. സാമ്പത്തിക മേഖല ശക്തമായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യത.

നിങ്ങളുടെ തൊഴില്‍മേഖലയിലെ സാധ്യതകള്‍ ഉള്‍പ്പടെയുള്ള സമ്പൂര്‍ണ ജാതകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2

കഠിനാധ്വാനം ചെയ്താലും ജോലിയില്‍ വേണ്ടത്ര ഫലം ലഭിച്ചേക്കില്ല. എങ്കിലും മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം തുടരാന്‍ ശ്രമിക്കുക. സാമ്പത്തികസ്ഥിതി മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെടും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ഓഗസ്റ്റ് മാസം കുംഭം രാശിക്കാര്‍ക്ക് തൊഴില്‍ മേഖല ഗുണകരമാണ്. മറ്റുള്ളവരില്‍ നിന്ന് ജോലിയ്ക്ക് പ്രശംസ ലഭിക്കും. വലിയ ഓര്‍ഡറുകള്‍ വരെ ലഭിച്ചേക്കും. കാലങ്ങളായി കിട്ടാതിരുന്ന പണം നിങ്ങളിലേക്ക് എത്തിച്ചേരും. ഏതെങ്കിലും മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ജോലിയില്‍ പുതിയ അവസരങ്ങളാണ് ഓഗസ്റ്റില്‍ മീനം രാശിക്കാരെ കാത്തിരിക്കുന്നത്. പുതിയ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയ്ക്കും സാധ്യത. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. പണം കടംകൊടുക്കുന്നത് ഒഴിവാക്കുക.

നിങ്ങളുടെ തൊഴില്‍മേഖലയിലെ സാധ്യതകള്‍ ഉള്‍പ്പടെയുള്ള സമ്പൂര്‍ണ ജാതകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts