
ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യമഹാഗണപതി ഹോമം
എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ജൂലൈ 30 (കര്‍ക്കടകം 14 ഞായര്‍) 1008 നാളികേരം കൊണ്ട് അഷ്ടദ്രവ്യമഹാഗണപതി ഹോമം നടത്തുന്നു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയില്‍ ബ്രഹ്‌മശ്രീ ശങ്കരന്‍ ഉണ്ണിനമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
വിഘ്‌നനാശം, അഷ്ടഐശ്വര്യം, അഷ്ടസിദ്ധി, സമ്പത് സമൃദ്ധി, കുടുംബസൗഖ്യം, ആയുസ് എന്നിവയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണ് ഗണപതിഹോമം. അതുകൊണ്ടുതന്നെയാവാം എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും ഗണപതിഹോമം പ്രാരംഭ ചടങ്ങായി മാറിയത്.
പരശുരാമന്‍ സൃഷ്ടിച്ച 32 ഗ്രാമങ്ങളില്‍ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം. മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്ത് ശുകപുരത്ത് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നു. ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂര്‍ത്തി ഭഗവാനെ അതുകൊണ്ടുതന്നെ വിജ്ഞാനദേവതയായാണ് ആരാധിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942 680032.
ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ ഫോണ്‍നമ്പര്‍ സഹിതം വാര്‍ത്തയും ചിത്രങ്ങളും [email protected] എന്ന വിലാസത്തില്‍ അയയ്ക്കൂ.

