കർക്കിടകം സ്പെഷ്യൽ
അമൃതം രാമായണം; ഈ കര്‍ക്കടകത്തില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം

ഭൗതികതയുടെയും ആധ്യാത്മികതയുടെയും കൂടെ ജീവിതം എന്തെന്ന് പഠിപ്പിക്കുന്ന രാമകഥ, ഭാരത സംസ്‌ക്കാരത്തിന്റെ പ്രതീകമാണ്. മാനവ ജീവിതത്തിന്റെ മഹനീയ മാതൃകയെ രാമായണം നമ്മുക്ക് കാണിച്ചുതരുന്നു. ജ്ഞാനം നല്‍കുന്ന രാമായണം പാമരനെയും പണ്ഡിതനാക്കുന്നു.

രാമപൂജ മാനവ പൂജ തന്നെയാണ്. രാമായണം മനസിനെ ഭക്തി ജ്ഞാനങ്ങളില്‍ ആറാടിക്കുക മാത്രമല്ല, ധര്‍മ്മബോധത്തിന്റെയും സാമാജികതയുടെയും കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുന്നു. രാമായണത്തില്‍ കുഞ്ഞുന്നാളിലേ ആഭിമുഖ്യമുണ്ടാകാനും രാമകഥയിലൂടെയും പ്രശ്‌നോത്തരികളിലൂടെയും രാമായണ ചിന്തയിലേക്ക് പ്രവേശിക്കുവാനും രാമായണ സന്ദര്‍ഭങ്ങളെ അനുസന്ധാനം ചെയ്യാവാനും സഹായിക്കത്തക്കവിധത്തില്‍ സ്വര്‍ണ്ണലത പുതേരിയാണ് തയാറാക്കിയിരിക്കുന്നത്.

ആദ്ധ്യാത്മ രാമായണം കിളിപ്പാട്ടിനെ ആസ്പദമാക്കിട്ടാണ് ‘അമൃതം രാമായണം’ എന്ന പുസ്തകം രചിച്ചിരിക്കുന്നത്. രാമായണം വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്കുവരെ മനസിലാകത്തക്കവിധമാണ് അവതരണം. ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയും തുടര്‍ന്ന് ഉത്തരകാണ്ഡവും ക്രമത്തില്‍ പാരായണം ചെയ്തുപോകുമ്പോള്‍ ഉണ്ടാകാവുന്ന ചോദ്യവും ഉത്തരവും എന്ന പ്രത്യേക രീതിയിലാണിത്.

കിളിപ്പാട്ടിലെ സ്തുതികളും കാണ്ഡങ്ങളും രാമായണത്തില്‍ ഏഴ്, മൂന്ന് സംഖ്യകള്‍ക്കുള്ള പ്രാധാന്യം, രാമായണത്തിലെ താപസവര്യന്മാര്‍, അസ്ത്രശസ്ത്രങ്ങള്‍, രാക്ഷസനിഗ്രഹം ചെയ്ത വാനരന്‍മാര്‍, പര്‍വത മാഹാത്മ്യം, നദി പ്രാധാന്യം, മഹിളാപ്രഭാവം, ഉത്തരരാമായണത്തിലെ മഹിളകള്‍, രാമായണത്തിലെ ഭൂമി ശാസ്ത്രം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഗംഗാ ബുക്‌സാണ് പുസ്തകവിതരണം. ഫോണ്‍: 86061 64715.

 

 

Related Posts