ക്ഷേത്ര വാർത്തകൾ
അംബായാഗം; നാരായണീയപാരായണ യജ്ഞം 13-ാം ദിനം ബി. സുരേഷ് ഉദ്ഘാടനം ചെയ്തു

റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ 2026 ഒക്ടോബര്‍ ഒമ്പതാം തീയതി മുതല്‍ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന നാരായണീയ പാരായ യജ്ഞത്തിന്റെ പതിമൂന്നാം ദിവസം അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

ദേവസം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ആചാര്യ വിജലക്ഷ്മി പി.എസ് ആനന്ദമ, ദേവസം സെക്രട്ടറി പി.ശ്രീകുമാര്‍, സി.എന്‍. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീ വെട്ടൂരപ്പന്‍ നാരായണ പാരായണസമിതി ഇളകൊള്ളൂര്‍ സാന്ത്രാനന്ദം നാരായണീ സമിതി ഇള കൊള്ളൂര്‍ എന്നിവര്‍ നാരായണീയ പാരായണം നടത്തി. ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കുന്ന അംബായാഗത്തിന് മുന്നോടിയായി നടക്കുന്ന ഈ 21 ദിവസത്തെ പാരായണയജ്ഞം ഭക്തജനങ്ങളെ ഒരുമിപ്പിക്കുന്ന ആത്മീയ യാത്രയായാണ് മുന്നേറുന്നത്.

 

 

Related Posts