
അംബായാഗം; ഇന്ന് മഹാലക്ഷ്മി നാരായണീയ സമിതി നാരായണീയ പാരായണത്തിന് നേതൃത്വം നല്‍കും
റാന്നി: തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 17) കടപ്പുറം മാന്നാര്‍ മഹാലക്ഷ്മി നാരായണീയ സമിതി പാരായണത്തിന് നേതൃത്വം നല്‍കുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്മമാരും നാരായണീയ സമിതികളും പങ്കെടുക്കുന്ന പാരായണയജ്ഞത്തിലൂടെ അംബായാഗത്തിന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുകയാണ്.
ഭക്തിയും ആത്മീയചിന്തയും കുടുംബ-സാമൂഹിക കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളെ അംബായാഗവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രധാന ഘട്ടത്തില്‍ ആത്മീയ പരിപാടികള്‍ക്കൊപ്പം വിജ്ഞാനം, കല, സംസ്‌കാരം, സാമൂഹിക പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടുന്ന വിവിധ പരിപാടികളും നടക്കും.
ഇന്നലെ ചിറക്കടവ്പൊന്‍കുന്നം ശ്രീഭദ്ര നാരായണീയ സമിതി പാരായണത്തില്‍ പങ്കെടുക്കുന്നു.


