ക്ഷേത്ര വാർത്തകൾ
റാന്നി അംബായാഗം; നാരായണീയ പാരായണ യജ്ഞം പതിനൊന്നാം ദിവസം അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു

റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ 2026 ഒക്ടോബര്‍ ഒമ്പതാം തീയതി മുതല്‍ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന നാരായണീയ പാരായ യജ്ഞത്തിന്റെ പതിനൊന്നാം ദിവസം K v n s റാന്നി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് അശോക് കുമാര്‍ എം.കെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദേവസം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു. ആചാര്യ വിജലക്ഷ്മി പി, എസ് ആനന്ദമ, ദേവസം സെക്രട്ടറി പി.ശ്രീകുമാര്‍, സി.എന്‍. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീ രക്തകണ്ഠ ദുര്‍ഗ നാരായണീയ പാരായണ സമിതി, ഓമല്ലൂര്‍ ശ്രീഹരി നാരായണീയ പാരായണസമിതി, വടശ്ശേരിക്കര എന്നിവര്‍ പാരായണം നടത്തി.

 

Related Posts