
അംബായാഗം 2026: തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ പന്തലിന് കാല്‍നാട്ടി
റാന്നി: തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ 2026 ഒക്ടോബര്‍ 9 മുതല്‍ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം എന്‍.എസ്.എസ്. റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ദേവസ്വം പ്രസിഡന്റ് ഷൈന്‍ ജി. കുറുപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി മഹേഷ് ഭദ്രന്‍ കല്ലക്കല്‍, കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രന്‍ എന്നിവരും, ദേവസ്വം ഭരണസമിതി അംഗങ്ങളായ പി. ശ്രീകുമാര്‍, സി.എന്‍. പ്രസാദ്, സുനില്‍കുമാര്‍, ബിനോജ് മുട്ടുമണ്ണില്‍, സന്തോഷ് പണിക്കര്‍, രാജേഷ് പി.എസ്., രഘു, ജയന്‍ മാളിയേക്കല്‍, ബിനു എസ്. നായര്‍, കെ.ജി. രാജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഒരേസമയം 6000 പേര്‍ക്ക് ഇരിക്കാവുന്ന വിപുലമായ പന്തലാണ് യാഗത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്നത്. യാഗച്ചടങ്ങുകള്‍ക്കായി മൂന്നോളം യാഗവേദികളാണ് ക്ഷേത്രമുറ്റത്ത് ഒരുങ്ങുന്നത്.
അംബായാഗത്തിന് മുന്നോടിയായി നടന്നു വരുന്ന 21 ദിവസത്തെ നാരായണീയം പാരായണത്തില്‍ ഇന്ന് മൈലപ്ര ശ്രീ ദുര്‍ഗ നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം ഭക്തിനിര്‍ഭരമായി നടന്നു. അംബായാഗം സ്വസ്തിമീഡിയയില്‍ എല്ലാദിവസവും തല്‍സമയ സംപ്രേക്ഷണം ചെയ്യും.


