
അംബായാഗം 2026: റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ 21 ദിവസം നീളുന്ന നാരായണീയ പാരായണയജ്ഞത്തിന് തുടക്കമായി
റാന്നി: തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ ഒന്നാം ഘട്ടത്തിന് ഇന്ന് തുടക്കമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന അമ്മമാര്‍ 21 ദിവസം തുടര്‍ച്ചയായി നാരായണീയം പാരായണം ചെയ്യുന്ന നാരായണീയ പാരായണയജ്ഞത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്.
എസ്.എന്‍.ഡി.പി. പത്തനംതിട്ട താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ നാരായണീയ പാരായണയജ്ഞം ഉദ്ഘാടനം ചെയ്തു. തോട്ടമണ്‍കാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.
ഐ.എഫ്.എസ്.മുന്‍ ഉദ്യോഗസ്ഥന്‍ ശശികുമാര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ആചാര്യ കെ. എസ്. വിജയലക്ഷ്മി ടീച്ചര്‍ നാരായണീയ പാരായണത്തിന് നേതൃത്വം നല്‍കി. എസ്.എന്‍.ഡി.പി. റാന്നി താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് വസന്തകുമാര്‍, ആനന്ദമ്മ ടീച്ചര്‍, ഉഷാ വിജയന്‍
ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുമായ കെ രാജീവ്,വിനോദ് കുമാര്‍,പ്രസാദ് കുഴികാല,അനില്‍ പുരത്തൂട്ട്, സുനില്‍ കുമാര്‍, വിജയകുമാര്‍, ബിനോയി, സിനു എസ്. നായര്‍, സന്തോഷ് പണിക്കര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേവസ്വം സെക്രട്ടറി പി. ശ്രീകുമാര്‍ സ്വാഗതം, ട്രഷറര്‍ സി. എന്‍. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി. ദേവസ്വം ഭാരവാഹികളും, അംബായാഗം സംഘാടക സമിതി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായി.

ഒക്ടോബര്‍ 9 മുതല്‍ മഹാസത്രത്തിന്റെ പ്രധാന ഘട്ടം
നാരായണീയ പാരായണയജ്ഞത്തോടെ ആരംഭിച്ച അംബായാഗത്തിന്റെ പ്രധാന ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കും. ആത്മീയതയ്‌ക്കൊപ്പം വിജ്ഞാനം, കല, സംസ്‌കാരം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്ന പരിപാടികളാണ് പത്ത് ദിവസങ്ങളിലായി ഒരുക്കുന്നത്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ വിശാലമായ മൈതാനത്ത് വ്യാപാര-വിപണന മേള, വിവിധ സ്റ്റാളുകള്‍, ഭക്ഷണശാലകള്‍, പ്രദര്‍ശനങ്ങള്‍, വിനോദ സംവിധാനങ്ങള്‍ എന്നിവയും ഒരുക്കുന്നുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും.
ആത്മീയതയും സംസ്‌കാരവും ജനകീയ കൂട്ടായ്മയും ഒരുമിക്കുന്ന അംബായാഗം 2026, റാന്നിയുടെ സാംസ്‌കാരിക-ആത്മീയ രംഗത്ത് ശ്രദ്ധേയമായ ജനകീയ സംഗമമായി മാറുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.


