
മുടക്കുഴ മഹാസത്രം; ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണം 29ന്
പെരുമ്പാവൂര്‍ മുടക്കുഴ തൃക്കയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീമദ്ഭാഗവത ദശാവതാര മഹാസത്രത്തോടനുബന്ധിച്ച് ജനുവരി 29ന് ഭാഗവത തത്വവും ആരോഗ്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. വൈകിട്ട് 5 ന് ആരംഭിക്കുന്ന ചടങ്ങില്‍ സത്രം ചെയര്‍മാന്‍ എന്‍.പി. ബാബു അധ്യക്ഷത വഹിക്കും.
ശ്രീസ്വാമി വൈദ്യഗുരുകുലം മാനേജിംഗ് ട്രസ്റ്റി ഡോ. അഭിലാഷ് നാഥ് ഉദ്ഘാടനം ചെയ്യും. ഭാഗവതതത്വവും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബും, ഭാഗവതത്തിലെ ആരോഗ്യ സങ്കല്‍പ്പത്തിലൂടെ രോഗ നിവാരണം എന്ന വിഷയത്തില്‍ യോഗിനി സുഗന്ധിയും പ്രഭാഷണം നടത്തും. ജോയിന്റ് എക്‌സൈസ് കമ്മീഷ്ണര്‍ എന്‍. അശോക് കുമാര്‍, ക്ഷേത്രം പ്രസിഡന്റ് ശ്രീജിത്ത് വി. ശര്‍മ്മ, എം.പി. ബാബു എന്നിവര്‍ പ്രസംഗിക്കും. ക്ഷേത്രവുമായി ബന്ധപ്പെടേണ്ട നമ്പർ: 9446528628, 9072442223

