
ക്ഷേത്ര വാർത്തകൾ
ആലപ്പുഴ തിരുവമ്പാടി ക്ഷേത്രോത്സവം; സംഭാവന കൂപ്പണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 6 മുതല്‍ 13 വരെ നടക്കുന്ന വൃശ്ചിക തിരുവോണ ഉത്സവ മഹാമഹത്തിന്റെ ആദ്യ സംഭാവന കൂപ്പണ്‍ അഡ്വ.വി. ദീപക് ഊരാന്മ അവകാശി പ്രഭാ നാരായണനില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൂപ്പണ്‍ മുഖാന്തിരം സംഭാവന നല്‍കുന്ന ഭക്തരില്‍ നിന്നും ആറാട്ട് ദിനമായ ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് പകല്‍പ്പൂരത്തിന് ശേഷം നടപ്പന്തലില്‍ വെച്ച് നറുക്കെടുത്ത് പ്രോത്സാഹനസമ്മാനമായി ഒരു സ്വര്‍ണ്ണ ലോക്കറ്റ് ഒരാള്‍ക്ക് നല്‍കും.
ക്ഷേത്രത്തില്‍ നവംബര്‍ 9 ന് തുലാ വാവ് വിശേഷാല്‍ പൂജകളോടെ ആചരിക്കും. രാവിലെ 6.30 മുതല്‍ സുകൃതഹോമം, 7.30 മുതല്‍ തിലഹോമം, 9.30 മുതല്‍ തിലഹോമവും പ്രസാദമൂട്ടും ഉണ്ടായിരിക്കുന്നതാണ്.

