
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജ്യോതിഷവാര്‍ത്തയില്‍ തല്‍സമയ സംപ്രേക്ഷണം
ആലപ്പുഴ: പിതൃമോക്ഷകാരകനായ സാക്ഷാല്‍ വൈകുണ്ഠനാഥന്‍ കുടികൊള്ളുന്ന ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാളെ (ഓഗസ്റ്റ് 12) കര്‍ക്കടകവാവ് ബലിതര്‍പ്പണം നടക്കും. വില്വമംഗലസ്വാമിയാര്‍ തന്റെ അമ്മയ്ക്കുവേണ്ടി ബലിതര്‍പ്പണം നടത്തിയ അതിപുണ്യ സന്നിധിയാണിത്. നിത്യവും പിതൃമോക്ഷ വഴിപാടുകളും ബലിതര്‍പ്പണവും നടക്കുന്ന ഈ വൈഷ്ണവ സന്നിധിയില്‍ ഈ വര്‍ഷം പിതൃപ്രീതികരമായ പൂജകളോടെ മൂന്ന് ദിവസങ്ങളിലായാണ് കര്‍ക്കടകവാവ് ചടങ്ങുകള്‍ നടക്കുന്നത്.
കണ്ണമംഗലത്തില്ലത്ത് ബ്രഹ്‌മശ്രീ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി കൂരാറ്റുപുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ഈ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കുന്നത്.
ഓഗസ്റ്റ് 12 (കര്‍ക്കടക വാവ്):
പുലര്‍ച്ചെ 3.00: നടതുറപ്പ്
പുലര്‍ച്ചെ 3.30: ക്ഷേത്രത്തിന്റെ പടിഞ്ഞാറേക്കുളത്തില്‍ പിതൃബലി ആരംഭം
രാവിലെ 5.00 മുതല്‍ 10.00 വരെ: തിലഹോമം
രാവിലെ 10.30: സായൂജ്യപൂജ
കര്‍ക്കടകവാവിനോടനുബന്ധിച്ച് പിതൃപ്രീതിക്കായി ക്ഷേത്രത്തില്‍ നടത്തുന്ന തിലഹോമം, സായൂജ്യപൂജ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് നടത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും വഴിപാടുകള്‍ക്കുമായി ബന്ധപ്പെടുക: 94467 10462, 94953 51799.
കര്‍ക്കടക വാവ് ദിവസമായ നാളത്തെ (ഓഗസ്റ്റ് 12) വിശേഷാല്‍ ചടങ്ങുകള്‍ ‘ജ്യോതിഷവാര്‍ത്ത’, ‘സ്വസ്തിമലയാളം’ എന്നീ ചാനലുകളില്‍ പുലര്‍ച്ചെ 3 മണിമുതല്‍ തല്‍സമയം കാണാം.

